ഉഡുപ്പി മാല്‍പെ തുറമുഖത്തിനടുത്ത് ബോട്ടില്‍ നിന്ന് കടലിലേക്ക് വീണ് ആന്ധ്ര സ്വദേശി മുങ്ങിമരിച്ചു

ഉഡുപ്പി: ഉഡുപ്പി മാല്‍പെ തുറമുഖത്തിനടുത്ത് ബോട്ടില്‍ നിന്ന് കടലിലേക്ക് വീണ് ആന്ധ്രാപ്രദേശ് സ്വദേശി മുങ്ങിമരിച്ചു. ഗരികാന ധനയ്യ (45) ആണ് മരിച്ചത്.ഗരികാന ബോട്ടില്‍ നിന്ന് അബദ്ധത്തില്‍ കാല്‍തെന്നി കടലിലേക്ക് വീഴുകയായിരുന്നു. ഗരികാനയെ രക്ഷിക്കാനായി ചിലര്‍ കയര്‍ വലിച്ചെറിഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. തുറമുഖത്ത് മണ്ണ് നീക്കം ചെയ്യുന്ന ജോലി നടക്കുന്നതിനാല്‍ ആര്‍ക്കും കടലില്‍ ഇറങ്ങാനും സാധിച്ചില്ല. പിന്നീട് മൃതദേഹം കരക്കടിയുകയായിരുന്നു. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി അജ്ജര്‍ക്കാട് ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മാല്‍പെ പൊലീസ് കേസെടുത്ത് […]

ഉഡുപ്പി: ഉഡുപ്പി മാല്‍പെ തുറമുഖത്തിനടുത്ത് ബോട്ടില്‍ നിന്ന് കടലിലേക്ക് വീണ് ആന്ധ്രാപ്രദേശ് സ്വദേശി മുങ്ങിമരിച്ചു. ഗരികാന ധനയ്യ (45) ആണ് മരിച്ചത്.ഗരികാന ബോട്ടില്‍ നിന്ന് അബദ്ധത്തില്‍ കാല്‍തെന്നി കടലിലേക്ക് വീഴുകയായിരുന്നു. ഗരികാനയെ രക്ഷിക്കാനായി ചിലര്‍ കയര്‍ വലിച്ചെറിഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. തുറമുഖത്ത് മണ്ണ് നീക്കം ചെയ്യുന്ന ജോലി നടക്കുന്നതിനാല്‍ ആര്‍ക്കും കടലില്‍ ഇറങ്ങാനും സാധിച്ചില്ല. പിന്നീട് മൃതദേഹം കരക്കടിയുകയായിരുന്നു. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി അജ്ജര്‍ക്കാട് ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മാല്‍പെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it