തിരഞ്ഞെടുപ്പിന് വീഡിയോ പകര്‍ത്തിയ വകയില്‍ 45 ലക്ഷം രൂപ കുടിശ്ശിക; സമരവുമായി എ.കെ.പി.എ

കാസര്‍കോട്: കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ആവശ്യ പ്രകാരം വീഡിയോ ചിത്രീകരിച്ച വീഡിയോഗ്രാഫര്‍മാര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണാസമരം നടത്തി.മൂന്നുമാസ കാലയളവില്‍ 1600 ഓളം ഡ്യൂട്ടി ചെയ്ത വകയില്‍ 45 ലക്ഷത്തോളം രൂപ എ.കെ.പി.എ അംഗങ്ങള്‍ക്ക് മാത്രം ലഭിക്കാനുണ്ട്. മുഴുവന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുകളും കലക്ടറേറ്റില്‍ ഹാജരാക്കുകയും പരിശോധന പൂര്‍ത്തിയാവുകയും ചെയ്തിട്ടും ഫണ്ട് അനുവദിക്കാത്തത്തില്‍ വീഡിയോ ഗ്രാഫര്‍മാര്‍ക്കിടയില്‍ […]

കാസര്‍കോട്: കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ആവശ്യ പ്രകാരം വീഡിയോ ചിത്രീകരിച്ച വീഡിയോഗ്രാഫര്‍മാര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണാസമരം നടത്തി.
മൂന്നുമാസ കാലയളവില്‍ 1600 ഓളം ഡ്യൂട്ടി ചെയ്ത വകയില്‍ 45 ലക്ഷത്തോളം രൂപ എ.കെ.പി.എ അംഗങ്ങള്‍ക്ക് മാത്രം ലഭിക്കാനുണ്ട്. മുഴുവന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുകളും കലക്ടറേറ്റില്‍ ഹാജരാക്കുകയും പരിശോധന പൂര്‍ത്തിയാവുകയും ചെയ്തിട്ടും ഫണ്ട് അനുവദിക്കാത്തത്തില്‍ വീഡിയോ ഗ്രാഫര്‍മാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. ഇതേതുടര്‍ന്നാണ് എ.കെ.പി.എയുടെ നേതൃത്വത്തില്‍ സമരത്തിന്റെ ആദ്യപടിയെന്ന നിലയില്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തിയത്. സമരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എ.കെ.പി.എ ജില്ലാ പ്രസിഡണ്ട് കെ.സി എബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, ജില്ലാ സെക്രട്ടറി സുഗുണന്‍ ടി.വി, സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് കെ.വി, ജില്ലാ ട്രഷറര്‍ സുനില്‍ കുമാര്‍ പി.ടി, ജില്ലാ വൈസ് പ്രസിഡണ്ട് ഷെരീഫ് ഫ്രെയിം ആര്‍ട്ട്, വേണു വി.വി, ജോയിന്റ് സെക്രട്ടറി പ്രജിത് കളര്‍പ്ലസ്, അശോകന്‍ പി.കെ, കാസര്‍കോട് മേഖലാ പ്രസിഡണ്ട് വാസു എ., കുമ്പള മേഖല പ്രസിഡണ്ട് അപ്പണ്ണ, കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി പ്രജീഷ്, രാജപുരം മേഖലാ സെക്രട്ടറി രാജീവന്‍ പി., നീലേശ്വരം മേഖല സെക്രട്ടറി പ്രഭാകരന്‍ തരംഗിണി സംസാരിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി രാജേന്ദ്രന്‍ വി.എന്‍ സ്വാഗതവും പി.ആര്‍.ഒ അനൂപ് ചന്തേര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it