45.5 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: 45.5 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. മാലക്കല്ല് സ്വദേശി സനീഷ് സൈമണ്‍ (37)ആണ് അറസ്റ്റിലായത്. മാലക്കല്ല് ടൗണില്‍ വെച്ച് ഇന്നലെ വൈകിട്ട് രാജപുരം ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ. കാളിദാസന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ബൈക്കിലാണ് മദ്യം കടത്തിയത്. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകാന്‍ ശ്രമിച്ച ബൈക്കിനെ തടഞ്ഞു പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത് അര ലിറ്റര്‍ വീതം ഉള്ള എട്ടു കുപ്പികള്‍ കണ്ടെത്തി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച 83 കുപ്പി […]


കാഞ്ഞങ്ങാട്: 45.5 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. മാലക്കല്ല് സ്വദേശി സനീഷ് സൈമണ്‍ (37)ആണ് അറസ്റ്റിലായത്. മാലക്കല്ല് ടൗണില്‍ വെച്ച് ഇന്നലെ വൈകിട്ട് രാജപുരം ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ. കാളിദാസന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ബൈക്കിലാണ് മദ്യം കടത്തിയത്. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകാന്‍ ശ്രമിച്ച ബൈക്കിനെ തടഞ്ഞു പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത് അര ലിറ്റര്‍ വീതം ഉള്ള എട്ടു കുപ്പികള്‍ കണ്ടെത്തി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച 83 കുപ്പി മദ്യം പൊലീസ് കണ്ടെടുത്തു. ബൈക്കും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it