സംസ്ഥാനത്ത് 44 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; 9 മരണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് ബ്ലാക്ക് ഫംഗസ് കേസുകളും വര്‍ധിക്കുന്നു. 44 പേര്‍ക്ക് ഇതുവരെ കേരളത്തില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഈ രോഗം ബാധിച്ച ഒമ്പത് പേര്‍ മരിച്ചു. ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചത്. കോവിഡിനൊപ്പം ഫംഗസ് കേസുകളും ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. നിലവില്‍ 35 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍കഴിയുകയാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 11 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്-6, […]

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് ബ്ലാക്ക് ഫംഗസ് കേസുകളും വര്‍ധിക്കുന്നു. 44 പേര്‍ക്ക് ഇതുവരെ കേരളത്തില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഈ രോഗം ബാധിച്ച ഒമ്പത് പേര്‍ മരിച്ചു. ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചത്. കോവിഡിനൊപ്പം ഫംഗസ് കേസുകളും ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

നിലവില്‍ 35 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍കഴിയുകയാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 11 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്-6, പാലക്കാട്-5, തൃശൂര്‍-5, എറണാകുളം-4, തിരുവനന്തപുരം-3, പത്തനംതിട്ട-2, കൊല്ലം-2, കോട്ടയം-2, കണ്ണൂര്‍-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രോഗബാധ.

അതേസമയം ബ്ലാക്ക് ഫംഗസിനെതിരെ ഉപയോഗിക്കുന്ന ആന്റിഫംഗല്‍ മരുന്നായ ആംഫോടെറിസിന്‍ ബി എന്ന മരുന്നിന് സംസ്ഥാനത്ത് ദൗര്‍ലഭ്യം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. രോഗം കൂടുതല്‍ അവയവങ്ങളിലേക്ക് ബാധിക്കുന്നത് തടയുന്നതിനായി നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കുകയെന്നതാണ് പോംവഴി. പ്രത്രിരോധശേഷി കുറഞ്ഞവരിലും പ്രമേഹ രോഗികളിലുമാണ് ഫംഗസ് ബാധ ഗുരുതരമായി ബാധിക്കുന്നത്. ഇത്തരം രോഗികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it