ടി.എ. ഇബ്രാഹിം ഇല്ലാത്ത 43 വര്‍ഷങ്ങള്‍...

എം.എല്‍.എ.യും പഞ്ചായത്ത് വൈസ് പ്രസിഡണ്ടും നഗരസഭാ രൂപീകരണത്തിനുള്ള അഡൈ്വസറി ബോര്‍ഡ് ഉപാധ്യക്ഷനും മുസ്ലിം ലീഗിന്റെ സമുന്നത നേതാവും ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനും ദീര്‍ഘദൃഷ്ടിയുള്ള പൊതു പ്രവര്‍ത്തകനും എന്ന നിലയിലൊക്കെ കാസര്‍കോടന്‍ ജനതയുടെ ഹൃദയം കവര്‍ന്ന ടി.എ. ഇബ്രാഹിം സാഹിബ് വിട പറഞ്ഞുപോയിട്ട് ഇന്നേക്ക് 43 വര്‍ഷങ്ങള്‍. 1923ല്‍ ജനിച്ച അദ്ദേഹം 1978 ആഗസ്ത് പത്തിനാണ് വിടപറഞ്ഞത്. ഉത്തരവാദിത്വത്തോട് പരിപൂര്‍ണ്ണമായും കൂറു പുലര്‍ത്തിയ ഒരാള്‍. അദ്ദേഹം ഒരു വാഗ്മി ആയിരുന്നില്ല. എന്നാല്‍ കര്‍മ്മയോഗിയായിരുന്നു. നിശബ്ദം തന്റെ മണ്ഡലത്തിന് വേണ്ടി […]

എം.എല്‍.എ.യും പഞ്ചായത്ത് വൈസ് പ്രസിഡണ്ടും നഗരസഭാ രൂപീകരണത്തിനുള്ള അഡൈ്വസറി ബോര്‍ഡ് ഉപാധ്യക്ഷനും മുസ്ലിം ലീഗിന്റെ സമുന്നത നേതാവും ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനും ദീര്‍ഘദൃഷ്ടിയുള്ള പൊതു പ്രവര്‍ത്തകനും എന്ന നിലയിലൊക്കെ കാസര്‍കോടന്‍ ജനതയുടെ ഹൃദയം കവര്‍ന്ന ടി.എ. ഇബ്രാഹിം സാഹിബ് വിട പറഞ്ഞുപോയിട്ട് ഇന്നേക്ക് 43 വര്‍ഷങ്ങള്‍. 1923ല്‍ ജനിച്ച അദ്ദേഹം 1978 ആഗസ്ത് പത്തിനാണ് വിടപറഞ്ഞത്.
ഉത്തരവാദിത്വത്തോട് പരിപൂര്‍ണ്ണമായും കൂറു പുലര്‍ത്തിയ ഒരാള്‍. അദ്ദേഹം ഒരു വാഗ്മി ആയിരുന്നില്ല. എന്നാല്‍ കര്‍മ്മയോഗിയായിരുന്നു. നിശബ്ദം തന്റെ മണ്ഡലത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ആ എം.എല്‍.എ.യുടെ വിയോഗം നിയമസഭാ സാമാജികനായിരിക്കെ തിരുവനന്തപുരത്ത് വെച്ചായിരുന്നു. നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍, ആവേശത്തോടെ ചോദിച്ച് വാങ്ങിയ പദ്ധതികള്‍, തന്റെ ദീര്‍ഘ വീക്ഷണത്തിലൂടെ ഉന്നയിച്ച വിഷയങ്ങള്‍ എല്ലാം കേരള നിയമസഭയില്‍ ഇപ്പോഴും മുഴങ്ങിക്കേള്‍ക്കുന്നു. ചരിത്ര ബോധം കൊണ്ട് ധന്യത നേടിയ ഒരു ജീവിതമായിരുന്നു ടി.എ. ഇബ്രാഹിം സാഹിബിന്റേത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കേരള നിയസഭയുടെ അകത്തളങ്ങളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ടാവും. വടക്കിന്റെ മണ്ണില്‍ നിന്ന് ആ നാടിന്റെ വികസനത്തിന് വേണ്ടി ഉറക്കെ സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ ആ ദൗത്യം അദ്ദേഹം എത്രമാത്രം ഭംഗിയായി നിര്‍വ്വഹിച്ചു. ടി.ഇ. ഇബ്രാഹിം സാഹിബിന്റെ വാക്കുകള്‍ക്ക് വലിയ ശൈലിയും സൗന്ദര്യവും ഇല്ലായിരുന്നുവെങ്കിലും കാസര്‍കോടിന്റെ തനത് ഭാഷയില്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് വലിയ അര്‍ത്ഥ തലങ്ങളും യാഥാര്‍ത്ഥ്യത്തിന്റെ ബലവും ഉണ്ടായിരുന്നു. വികസന കാര്യത്തില്‍ അദ്ദേഹത്തിന് വലിയ താല്‍പ്പര്യമായിരുന്നു. അത്‌കൊണ്ട് തന്നെയാണ് കാസര്‍കോടിന്റെ വികസനത്തിന് വിത്തിട്ട ജനപ്രതിനിധിയെന്ന് അദ്ദേഹത്തെ കാലം ഇപ്പോഴും വിശേഷിപ്പിക്കുന്നത്.
1953ല്‍ അദ്ദേഹം കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടായി. പിന്നീട് നഗരസഭാ രൂപീകൃതമായപ്പോള്‍ അതിന്റെ അമരത്തും എത്തി. പിന്നാലെ എം.എല്‍.എ.യുമായി. മുസ്ലിം ലീഗിന്റെ നേതൃസ്ഥാനത്തും വലിയ പദവികളില്‍ നിറഞ്ഞു നിന്നു. ടി.എ. ഇബ്രാഹിമിന്റെ പാതയില്‍ തന്നെയാണ് മകന്‍ ടി.ഇ. അബ്ദുല്ലയുടെയും പ്രയാണം. കാസര്‍കോട് നഗരത്തിന് പുതിയ വികസനക്കാഴ്ചപ്പാടുകളും വികസന മുന്നേറ്റങ്ങളും സമ്മാനിച്ച ടി.ഇ. അബ്ദുല്ല ഇപ്പോള്‍ മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡണ്ട് പദവി അലങ്കരിക്കുകയാണ്.

Related Articles
Next Story
Share it