മദ്രസയുടെ 42-ാം വാര്‍ഷികവും<br>നബിദിന സമ്മേളനവും സമാപിച്ചു

ചെമ്മനാട്: ഖിളര്‍ മസ്ജിദ് കമ്മിറ്റിക് കീഴിലുള്ള പുതിയ പള്ളി സബീലു റഷാദ് സെക്കണ്ടറി മദ്രസ 42-ാം വാര്‍ഷികവും നബിദിന സമ്മേളനവും സമാപിച്ചു. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. മഹല്‍ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അലി സി.എ അധ്യക്ഷത വഹിച്ചു. സി.ടി അഹമ്മദലി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ ഉന്നത വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. കാസര്‍കോട് ഡി. സി.ആര്‍.ബി ഡി.വൈ.എസ്.പി അബ്ദുല്‍ റഹീം […]

ചെമ്മനാട്: ഖിളര്‍ മസ്ജിദ് കമ്മിറ്റിക് കീഴിലുള്ള പുതിയ പള്ളി സബീലു റഷാദ് സെക്കണ്ടറി മദ്രസ 42-ാം വാര്‍ഷികവും നബിദിന സമ്മേളനവും സമാപിച്ചു. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. മഹല്‍ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അലി സി.എ അധ്യക്ഷത വഹിച്ചു. സി.ടി അഹമ്മദലി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ ഉന്നത വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. കാസര്‍കോട് ഡി. സി.ആര്‍.ബി ഡി.വൈ.എസ്.പി അബ്ദുല്‍ റഹീം സി.എ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡണ്ട് ഹംസ കുറിച്ചിപള്ളം മത്സര വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. സദര്‍ മുഅഃല്ലിം സമീര്‍ സഖാഫി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ എന്‍.എ. ബദറുല്‍ മുനീര്‍, പഞ്ചായത്ത് മെമ്പര്‍ അമീര്‍ പാലോത്ത്, മുസ്തഫ സി.എം, ഇക്ബാല്‍. കെ, അന്‍വര്‍ ഷംനാട്, സാജു സി.എച്ച് സംസാരിച്ചു. ബി.എം. അബ്ദുല്‍ സലാം സ്വാഗതവും ബി.എം ഹബീബു റഹിമാന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it