കാസര്‍കോട്: ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26507 ആയി. ചികിത്സയിലുണ്ടായിരുന്ന 82 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 953 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
വീടുകളില്‍ 5693 പേരും സ്ഥാപനങ്ങളില്‍ 370 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6063 പേരാണ്. പുതിയതായി 392 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 147 (ആന്റിജന്‍-147) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 72 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 470 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 70 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 88 പേരെ ഡിസ്ചാര്‍ജ് ചെയ്തു.