ദുബായില്‍ ഇമാമായി 40 വര്‍ഷം; ബായാര്‍ മുഹമ്മദ് മുസ്ല്യാര്‍ക്ക് ആദരം

ദുബായ്: ദുബായ് ഔഖാഫില്‍ ജോലി ചെയ്യുന്ന ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ ഇമാമുമാര്‍ക്കും മുഅദ്ദീനുകള്‍ക്കും ഗോള്‍ഡന്‍ വിസയും പാരിതോഷികവും നല്‍കാനുള്ള യു.എ.ഇ. പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രഖ്യാപനം കാസര്‍കോട് സ്വദേശികളടക്കം നിരവധി മലയാളി ഇമാമുമാര്‍ക്കും പ്രയോജനകരമായി. ഇസ്ലാം മതപഠന മേഖലയിലെ സംഭാവനകളും സഹിഷ്ണുതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിച്ചതും പരിഗണിച്ചാണ് ഈ തീരുമാനം. നിരവധി മലയാളി ഇമാമുമാരും, മുഅദ്ദീന്‍മാരും യു.എ.ഇ.യിലെ പള്ളികളില്‍ വര്‍ഷങ്ങളായി സേവനം അനുഷ്ഠിക്കുകയാണ് ഇവര്‍ക്കുള്ള അംഗീകാരവും […]

ദുബായ്: ദുബായ് ഔഖാഫില്‍ ജോലി ചെയ്യുന്ന ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ ഇമാമുമാര്‍ക്കും മുഅദ്ദീനുകള്‍ക്കും ഗോള്‍ഡന്‍ വിസയും പാരിതോഷികവും നല്‍കാനുള്ള യു.എ.ഇ. പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രഖ്യാപനം കാസര്‍കോട് സ്വദേശികളടക്കം നിരവധി മലയാളി ഇമാമുമാര്‍ക്കും പ്രയോജനകരമായി.
ഇസ്ലാം മതപഠന മേഖലയിലെ സംഭാവനകളും സഹിഷ്ണുതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിച്ചതും പരിഗണിച്ചാണ് ഈ തീരുമാനം.
നിരവധി മലയാളി ഇമാമുമാരും, മുഅദ്ദീന്‍മാരും യു.എ.ഇ.യിലെ പള്ളികളില്‍ വര്‍ഷങ്ങളായി സേവനം അനുഷ്ഠിക്കുകയാണ് ഇവര്‍ക്കുള്ള അംഗീകാരവും ആദരവും കൂടിയാണ് പുതിയ തീരുമാനം.
കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം ബായാര്‍ എം.എ.മുഹമ്മദ് മുസ്ലിയാര്‍ക്കും ഗോള്‍ഡന്‍ വിസയും പാരിതോഷികവും ലഭിച്ചു. 1981ലാണ് എം.എ.മുഹമ്മദ് മുസ്ലിയാര്‍ ആദ്യമായി തൊഴില്‍ തേടി ദുബായില്‍ എത്തിയത്.
യു.എ.ഇയില്‍ തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ പ്രാര്‍ത്ഥനക്ക് എത്തിയിരുന്ന ദുബായ് ദേര നൈഫ് പൊലീസ് സ്റ്റേഷന് മുന്നിലുള്ള സര്‍ഊനി മസ്ജിദില്‍ ആയിരുന്നു ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. വൈകാതെ സര്‍ഊനി മസ്ജിദില്‍ ഇമാമായി സ്ഥാനക്കയറ്റം ലഭിച്ചു.
1996ല്‍ സര്‍ഊനി മസ്ജിദ് ദുബായ് ഔഖാഫ് ഏറ്റെടുത്ത സമയത്ത് ദുബായ് ഔഖാഫ് ഇമാമായി നിയമിതനായി. നൈഫ് സര്‍ഊനി മസ്ജിദ് പുതുക്കിപ്പണിയുന്നതിന് വേണ്ടി പൊളിച്ചു നീക്കിയസമയത്ത് ദുബായ് ഔഖാഫിന്റെ പല മസ്ജിദുകളിലും താല്‍ക്കാലിക ഇമാമായി സേവനം ചെയ്തു. പിന്നീട് ദുബായ് ഔഖാഫിന്റെ ഗോള്‍ഡ് സൂഖ് മസ്ജിദ് ബിന്‍ ഹസയില്‍ ഇമാമായി.
2017ല്‍ ദുബായ് ഔഖാഫിന്റെ സീനിയര്‍ ഇമാമായി ഇതേ മസ്ജിദില്‍ സ്ഥാനക്കയറ്റം നല്‍കി ആദരിച്ചു.
പള്ളിയിലെ ഇമാമും വെള്ളിയാഴ്ചയിലെ ഖുതുബ നിര്‍വ്വഹിക്കുന്ന ഖത്തീബും മുഹമ്മദ് മുസ്ലിയാര്‍ തന്നെയാണ്.
ദുബായ് ഔഖാഫ് സീനിയര്‍ ഉദ്യോഗസ്ഥന്‍ മുഹമ്മദ് മുസ്ലിയാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. പെര്‍ള കുദുവത്ത് ദീര്‍ഘകാലം ഖത്തീബ് ആയിരുന്ന മുഹമ്മദ് മുക്രിയുടെയും ബീഫാത്തിമ ഹജ്ജുമ്മയുടേയും മകനാണ്.

Related Articles
Next Story
Share it