14കാരിയെ പീഡിപ്പിച്ച കേസില്‍ 40കാരന് ആറുവര്‍ഷം തടവും 50,000 രൂപ പിഴയും

കാസര്‍കോട്: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നാല്‍പ്പതുകാരന് കോടതി ആറുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. മധൂര്‍ ഉളിയത്തടുക്കയിലെ അബ്ദുള്‍ അസീസി(40)നാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതി ജഡ്ജി സി. ദീപു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ചുമാസം അധികതടവ് അനുഭവിക്കാനും കോടതി വിധിച്ചു. 2021 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി. ഭാനുമതിയാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി […]

കാസര്‍കോട്: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നാല്‍പ്പതുകാരന് കോടതി ആറുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. മധൂര്‍ ഉളിയത്തടുക്കയിലെ അബ്ദുള്‍ അസീസി(40)നാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതി ജഡ്ജി സി. ദീപു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ചുമാസം അധികതടവ് അനുഭവിക്കാനും കോടതി വിധിച്ചു. 2021 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി. ഭാനുമതിയാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.

Related Articles
Next Story
Share it