ബദിയടുക്കയില്‍ വീട്ടില്‍ നിന്ന് 40 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

ബദിയടുക്ക: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 40 പവന്‍ സ്വര്‍ണ്ണം കവര്‍ന്നതായി പരാതി. ബദിയടുക്ക ഗോളിയടുക്കയിലെ ഹാരിസിന്റെ വീട്ടിലാണ് കവര്‍ച്ച. 20ന് രാവിലെ വീട്ടുകാര്‍ കുടുംബസമേതം കര്‍ണാടക പുത്തൂരിലെ ബന്ധുവീട്ടില്‍ പോയിരുന്നു. 21ന് തിരികെയെത്തി. അലമാരയുടെ മുകളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ കാണാത്തതിനെ തുടര്‍ന്ന് ദിവസങ്ങളായി അന്വേഷിച്ചുവരികയായിരുന്നു. കിട്ടാത്തതിനെ തുടര്‍ന്ന് ഇന്നലെ ആശാരിയെ കൊണ്ടുവന്ന് അലമാരയുടെ പൂട്ട് പൊളിക്കുകയായിരുന്നു. അതിനിടെയാണ് അലമാരയിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതായി അറിയുന്നത്. സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന പെട്ടി അലമാരയിലൂണ്ടായിരുന്നു. നേരത്തെ ബന്ധുവീട്ടില്‍ പോകുമ്പോള്‍ വീടിന്റെ മുകളിലത്തെ നിലയിലെ […]

ബദിയടുക്ക: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 40 പവന്‍ സ്വര്‍ണ്ണം കവര്‍ന്നതായി പരാതി. ബദിയടുക്ക ഗോളിയടുക്കയിലെ ഹാരിസിന്റെ വീട്ടിലാണ് കവര്‍ച്ച. 20ന് രാവിലെ വീട്ടുകാര്‍ കുടുംബസമേതം കര്‍ണാടക പുത്തൂരിലെ ബന്ധുവീട്ടില്‍ പോയിരുന്നു. 21ന് തിരികെയെത്തി. അലമാരയുടെ മുകളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ കാണാത്തതിനെ തുടര്‍ന്ന് ദിവസങ്ങളായി അന്വേഷിച്ചുവരികയായിരുന്നു. കിട്ടാത്തതിനെ തുടര്‍ന്ന് ഇന്നലെ ആശാരിയെ കൊണ്ടുവന്ന് അലമാരയുടെ പൂട്ട് പൊളിക്കുകയായിരുന്നു. അതിനിടെയാണ് അലമാരയിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതായി അറിയുന്നത്. സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന പെട്ടി അലമാരയിലൂണ്ടായിരുന്നു. നേരത്തെ ബന്ധുവീട്ടില്‍ പോകുമ്പോള്‍ വീടിന്റെ മുകളിലത്തെ നിലയിലെ വാതിലിന്റെ കൊളുത്ത് ഇട്ടിട്ടില്ലായിരുന്നുവെന്ന് വീട്ടുകാര്‍ സംശയിക്കുന്നുണ്ട്. ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷിച്ചുവരുന്നു.

Related Articles
Next Story
Share it