വീട്ടില്‍ നിന്ന് 40 പവന്‍ സ്വര്‍ണാഭരണങ്ങളും കാല്‍ലക്ഷം രൂപയും കവര്‍ന്നു

കാഞ്ഞങ്ങാട്: കല്ലുരാവിയില്‍ വീട്ടില്‍ നിന്നും 40 പവന്‍ സ്വര്‍ണാഭരണങ്ങളും കാല്‍ലക്ഷം രൂപയും കവര്‍ന്നു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഗള്‍ഫിലെ വ്യാപാരി കല്ലൂരാവി ബദരിയ്യ ജുമാമസ്ജിദിനു സമീപത്തെ കെഎച്ച് അലിയുടെ വീട്ടിലാണ് കവര്‍ച്ച. വീട്ടിലുള്ളവര്‍ പള്ളിയിലേക്കു പോയിരുന്നു. വാതില്‍ തുറന്നിട്ടാണ് പോയത്. ഈ സമയത്താണ് കവര്‍ച്ച നടന്നത്. കിടപ്പുമുറിയിലെ ഷെല്‍ഫിലാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണമാരംഭിച്ചു.

Related Articles
Next Story
Share it