ബസുകളിലായി കടത്തിയ 40 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

ഹൊസങ്കടി: കാസര്‍കോട് ഭാഗത്തേക്ക് പുകയില ഉല്‍പന്നങ്ങള്‍ ഒഴുകുന്നു. ഒറ്റദിവസം കൊണ്ട് 11 ബസുകളിലായി കടത്തുകയായിരുന്ന 40 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടിയത്. കര്‍ണാടക, കേരള ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലും കാസര്‍കോട്-തലപ്പാടി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലുമായിരുന്നു പരിശോധന നടത്തിയത്. പാന്‍ ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച 11 പേരെ പിഴ ഈടാക്കി വിട്ടയച്ചു. മഞ്ചേശ്വരം, ഉപ്പള, കുമ്പളയിലടക്കം പല […]

ഹൊസങ്കടി: കാസര്‍കോട് ഭാഗത്തേക്ക് പുകയില ഉല്‍പന്നങ്ങള്‍ ഒഴുകുന്നു. ഒറ്റദിവസം കൊണ്ട് 11 ബസുകളിലായി കടത്തുകയായിരുന്ന 40 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടിയത്. കര്‍ണാടക, കേരള ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലും കാസര്‍കോട്-തലപ്പാടി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലുമായിരുന്നു പരിശോധന നടത്തിയത്. പാന്‍ ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച 11 പേരെ പിഴ ഈടാക്കി വിട്ടയച്ചു. മഞ്ചേശ്വരം, ഉപ്പള, കുമ്പളയിലടക്കം പല കടകളും കേന്ദ്രീകരിച്ച് പാന്‍ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ട്. കടകളിലേക്ക് പാന്‍ ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ ഒരു സംഘം തന്നെ ഏജന്റുമാരായി പ്രവര്‍ത്തിച്ചുവരുന്നതായാണ് വിവരം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. ശ്രീനിവാസന്‍, പ്രിവന്റീവ് ഓഫീസര്‍ എം. രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി ജിജില്‍, വി. സുനില്‍കുമാര്‍, വിജേഷ്, വനിതാ എക്‌സൈസ് ഓഫീസര്‍ മെയ് മോള്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it