ഹിജാബ് വിലക്ക്; ഉഡുപ്പി ജില്ലയില്‍ 40 വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു

ഉഡുപ്പി: കര്‍ണാടകയില്‍ ഒന്നാം പി.യു പരീക്ഷ ചൊവ്വാഴ്ച ആരംഭിച്ചു. ഹിജാബ് ധരിക്കാതെ പരീക്ഷക്ക് ഹാജരാകണമെന്ന നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉഡുപ്പി ജില്ലയിലെ 40 വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ഹിജാബ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ഈ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും പരീക്ഷയില്‍ നിന്ന് വിട്ടുനിന്ന പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. കുന്താപുരത്തുനിന്നുള്ള 24 പെണ്‍കുട്ടികളും ബൈന്തൂരില്‍ നിന്നുള്ള 14 പേരും ഉഡുപ്പി ഗവണ്‍മെന്റ് ഗേള്‍സ് പി.യു കോളേജില്‍ നിന്ന് രണ്ട് പേരും പരീക്ഷയെഴുതിയിട്ടില്ല. ഉഡുപ്പിയിലെ പെണ്‍കുട്ടികളും […]

ഉഡുപ്പി: കര്‍ണാടകയില്‍ ഒന്നാം പി.യു പരീക്ഷ ചൊവ്വാഴ്ച ആരംഭിച്ചു. ഹിജാബ് ധരിക്കാതെ പരീക്ഷക്ക് ഹാജരാകണമെന്ന നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉഡുപ്പി ജില്ലയിലെ 40 വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ഹിജാബ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ഈ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും പരീക്ഷയില്‍ നിന്ന് വിട്ടുനിന്ന പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. കുന്താപുരത്തുനിന്നുള്ള 24 പെണ്‍കുട്ടികളും ബൈന്തൂരില്‍ നിന്നുള്ള 14 പേരും ഉഡുപ്പി ഗവണ്‍മെന്റ് ഗേള്‍സ് പി.യു കോളേജില്‍ നിന്ന് രണ്ട് പേരും പരീക്ഷയെഴുതിയിട്ടില്ല. ഉഡുപ്പിയിലെ പെണ്‍കുട്ടികളും നേരത്തെ നടന്ന പ്രാക്ടിക്കല്‍ പരീക്ഷകളില്‍ നിന്ന് വിട്ടുനിന്നിരുന്നു. കുന്താപുരം ഗവണ്‍മെന്റ് പിയു കോളേജിലെ 14 മുസ്ലീം പെണ്‍കുട്ടികളില്‍ എട്ട് പേര്‍ വിട്ടുനില്‍ക്കുകയും ആര്‍എന്‍ ഷെട്ടി പിയു കോളേജിലെ 28 പെണ്‍കുട്ടികളില്‍ 13 പേര്‍ പരീക്ഷയെഴുതുകയും ചെയ്തു. ഹാജരാകാത്ത വിദ്യാര്‍ഥിനികളില്‍ ഒമ്പത് പേര്‍ ഹിജാബ് ധരിച്ച് പരീക്ഷാ കേന്ദ്രത്തിലെത്തി പരീക്ഷ എഴുതാന്‍ അനുമതി തേടി. ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുമതിയില്ലാത്ത സാഹചര്യത്തില്‍ ഫീസ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ പ്രിന്‍സിപ്പലുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഭണ്ഡാര്‍ക്കര്‍ കോളേജില്‍ അഞ്ച് പെണ്‍കുട്ടികളില്‍ നാല് പേര്‍ പരീക്ഷയെഴുതിയപ്പോള്‍ ബസ്രൂര്‍ ശാരദ കോളേജിലെ എല്ലാ പെണ്‍കുട്ടികളും പരീക്ഷയെഴുതി. നവുന്ദ സര്‍ക്കാര്‍ പിയു കോളേജിലെ എട്ട് വിദ്യാര്‍ത്ഥിനികളില്‍ ആറ് പേര്‍ വിട്ടുനിന്നു. ബൈന്ദൂര്‍ ഗവണ്‍മെന്റ് പിയു കോളേജിലെ പത്ത് മുസ്ലീം പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ ഹാജരായി. യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാനും അനുമതിയുള്ള ചില സ്വകാര്യ കോളേജുകളില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചാണ് പരീക്ഷ എഴുതിയത്.

Related Articles
Next Story
Share it