40 കോടിയുടെ ഫാന്‍സി കറന്‍സിയും ആറ് ലക്ഷം രൂപയും കടത്തിയ കേസിലെ പ്രതികളെ ജാമ്യത്തില്‍ വിട്ടു; അന്വേഷണം തുടരുകയാണെന്ന് പൊലീസ്

ബേക്കല്‍: കാറില്‍ 40 കോടി രൂപയുടെ ഫാന്‍സി കറന്‍സിയും ആറ് ലക്ഷം രൂപയും കടത്തിയ കേസില്‍ അറസ്റ്റിലായ മൂന്നുപേരെ പൊലീസ് ജാമ്യത്തില്‍ വിട്ടു. പൂനെയില്‍ താമസിക്കുന്ന കര്‍ണാടക ബിദാസ് സ്വദേശി ഷേയ്ഖ് അലി (37), ഷോലാപ്പൂര്‍ കാല്‍ജോനില്‍ അന്നാ ഷെയബ് അര്‍ജുന്‍ ഗെയ്ഡാക് (38), നോര്‍ത്ത് സോളാപ്പൂര്‍ കാര്‍ത്താലി വില്ലേജിലെ പരമേശ്വര്‍ സര്‍സുമാനെ (45) എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മറ്റു കേസുകളൊന്നുമില്ലാത്തതിനാല്‍ ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നു. കാഞ്ഞങ്ങാട്ട് നിന്നും […]

ബേക്കല്‍: കാറില്‍ 40 കോടി രൂപയുടെ ഫാന്‍സി കറന്‍സിയും ആറ് ലക്ഷം രൂപയും കടത്തിയ കേസില്‍ അറസ്റ്റിലായ മൂന്നുപേരെ പൊലീസ് ജാമ്യത്തില്‍ വിട്ടു. പൂനെയില്‍ താമസിക്കുന്ന കര്‍ണാടക ബിദാസ് സ്വദേശി ഷേയ്ഖ് അലി (37), ഷോലാപ്പൂര്‍ കാല്‍ജോനില്‍ അന്നാ ഷെയബ് അര്‍ജുന്‍ ഗെയ്ഡാക് (38), നോര്‍ത്ത് സോളാപ്പൂര്‍ കാര്‍ത്താലി വില്ലേജിലെ പരമേശ്വര്‍ സര്‍സുമാനെ (45) എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മറ്റു കേസുകളൊന്നുമില്ലാത്തതിനാല്‍ ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നു. കാഞ്ഞങ്ങാട്ട് നിന്നും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന് സമീപം പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി.
ഇതോടെ പൊലീസ് പന്തുടര്‍ന്ന് കാര്‍ ഉദുമയില്‍ നിന്ന് പിടികൂടുകയായിരുന്നു. കാറിനകത്ത് പെട്ടിയില്‍ അടുക്കിവെച്ച നിലയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. 2000 രൂപയുടെ ഫാന്‍സി നോട്ടുകളടങ്ങിയ ഓരോ ലക്ഷത്തിന്റെ ബണ്ടലിന് മുകളിലും ഏറ്റവും താഴെയും ഒറിജിനല്‍ 2000 രൂപയുടെ കറന്‍സി അടുക്കിവെച്ച നിലയിലായിരുന്നു. സി.ഐ ടി.വി. പ്രദീഷ്, എസ്.ഐ. സി. ബാബു, എ.എസ്.ഐമാരായ അബൂബക്കര്‍ കല്ലായി, വി.കെ. പ്രസാദ് എന്നിവരാണ് അനധികൃതമായി പണം കടത്തുകയായിരുന്ന കാര്‍ പിടികൂടിയത്. ഹിന്ദി സിനിമാ നിര്‍മാതാവും പ്രവര്‍ത്തകരും ബിസിനസുകാരുമാണെന്നാണ് മൂന്നുപേരും പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ ഇവര്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും കര്‍ണാടകയിലും മഹാരാഷ്ട്രയിലും വിശ്വാസവഞ്ചന, അടിപിടി ഉള്‍പ്പെടെയുള്ള കേസുകളുണ്ടെന്നും വ്യക്തമായി. മൂന്നുപരും ബേക്കല്‍ കോട്ടയ്ക്ക് സമീപം സ്പായില്‍ താമസിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു.
ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Related Articles
Next Story
Share it