ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍; 4 പേര്‍ മരിച്ചു, 40 പേരുമായി പോകുകയായിരുന്ന സര്‍ക്കാര്‍ ബസും ട്രക്കും നിരവധി വാഹനങ്ങളും മണ്ണിനടിയില്‍

ഷിംല: ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. 4 മരണം റിപോര്‍ട്ട് ചെയ്തു. 40ഓളം പേര്‍ മണ്ണിനടിയില്‍ പെട്ടതായാണ് സൂചന. കിന്നൗര്‍ ജില്ലയിലെ റെക്കോങ് പെ സിംല ദേശീയപാതയിലാണ് അപകടം. ഒരു ബസും ട്രക്കും മറ്റു വാഹനങ്ങളും മണ്ണിനടിയില്‍പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കിന്നൗറിലെ റെകോംഗ് പിയോ-ഷിംല ഹൈവേയില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി പി.ടി.ഐ വ്യക്തമാക്കി. ഒരു ട്രക്കും ഒരു സര്‍ക്കാര്‍ ബസും മറ്റു വാഹനങ്ങളുമാണ് മണ്ണിനടിയില്‍പെട്ടിരിക്കുന്നത്. ഷിംലയിലേക്ക് പോകുന്ന ബസില്‍ 40 പേര്‍ ഉണ്ടായിരുന്നതായി […]

ഷിംല: ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. 4 മരണം റിപോര്‍ട്ട് ചെയ്തു. 40ഓളം പേര്‍ മണ്ണിനടിയില്‍ പെട്ടതായാണ് സൂചന. കിന്നൗര്‍ ജില്ലയിലെ റെക്കോങ് പെ സിംല ദേശീയപാതയിലാണ് അപകടം. ഒരു ബസും ട്രക്കും മറ്റു വാഹനങ്ങളും മണ്ണിനടിയില്‍പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കിന്നൗറിലെ റെകോംഗ് പിയോ-ഷിംല ഹൈവേയില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി പി.ടി.ഐ വ്യക്തമാക്കി.

ഒരു ട്രക്കും ഒരു സര്‍ക്കാര്‍ ബസും മറ്റു വാഹനങ്ങളുമാണ് മണ്ണിനടിയില്‍പെട്ടിരിക്കുന്നത്. ഷിംലയിലേക്ക് പോകുന്ന ബസില്‍ 40 പേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 25-30 പേര്‍ കുടുങ്ങുകയോ മണ്ണിനടിയിലാവുകയോ ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക പോലിസ് പറഞ്ഞു. ഡ്രൈവറടക്കം പത്ത് പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് സംഘം മണ്ണിനടിയില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേനയെയും (എന്‍.ഡി.ആര്‍.എഫ്) വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു. ഹിമാചല്‍പ്രദേശില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കനത്ത മഴ തുടരുകയാണ്.

Related Articles
Next Story
Share it