കോവിഡ് വ്യാപനം: ഗോവയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

പനാജി: സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഗോവ. മെയ് മൂന്നു വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. പൊതുഗതാഗതം അനുവദിക്കില്ല. അവശ്യ സര്‍വിസുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഴ്ച ചന്തകളും കാസിനോകളും അടയ്ക്കണം. കോവിഡ് വാക്സിനേഷന്‍ സെന്ററുകള്‍ പഴയതുപോലെ തന്നെ പ്രവര്‍ത്തിക്കുമെന്നും വ്യവസായ മേഖലയെ നിയണ്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്താക്കി. 81,908 പേര്‍ക്കാണ് ഗോവയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

പനാജി: സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഗോവ. മെയ് മൂന്നു വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും.

പൊതുഗതാഗതം അനുവദിക്കില്ല. അവശ്യ സര്‍വിസുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഴ്ച ചന്തകളും കാസിനോകളും അടയ്ക്കണം. കോവിഡ് വാക്സിനേഷന്‍ സെന്ററുകള്‍ പഴയതുപോലെ തന്നെ പ്രവര്‍ത്തിക്കുമെന്നും വ്യവസായ മേഖലയെ നിയണ്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്താക്കി. 81,908 പേര്‍ക്കാണ് ഗോവയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Related Articles
Next Story
Share it