തൃശൂരില്‍ കുതിരാന്‍ തുരങ്കത്തിനനടുത്ത് അര്‍ധരാത്രി നാല് ചരക്ക് ലോറികള്‍ കൂട്ടിയിടിച്ചു; കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ കുതിരാനിനടുത്ത് നാല് ചരക്കുലോറികള്‍ കൂട്ടത്തോടെ അപകടത്തില്‍പെട്ടു. കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ അപകടത്തില്‍ മരണപ്പെട്ടു. കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. മൂന്നുപേരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുതിരാന്‍ തുരങ്കത്തിന് സമീപം വെള്ളിയാഴ്ച അര്‍ധരാത്രി 12.30 മണിയോടെയാണ് സംഭവം. ഒരു ലോറി മറ്റൊരു ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. നാലുലോറികളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടുലോറികള്‍ വഴിയരികിലേക്ക് മറിഞ്ഞു. ഒരു ലോറി റോഡിന് കുറുകേയും മറ്റൊരുലോറി പുതിയ തുരങ്കത്തിലേക്കുള്ള റോഡ് നിര്‍മിച്ചതിന്റെ മുപ്പതടി താഴേക്കും മറിഞ്ഞു. […]

തൃശൂര്‍: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ കുതിരാനിനടുത്ത് നാല് ചരക്കുലോറികള്‍ കൂട്ടത്തോടെ അപകടത്തില്‍പെട്ടു. കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ അപകടത്തില്‍ മരണപ്പെട്ടു. കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. മൂന്നുപേരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുതിരാന്‍ തുരങ്കത്തിന് സമീപം വെള്ളിയാഴ്ച അര്‍ധരാത്രി 12.30 മണിയോടെയാണ് സംഭവം.

ഒരു ലോറി മറ്റൊരു ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. നാലുലോറികളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടുലോറികള്‍ വഴിയരികിലേക്ക് മറിഞ്ഞു. ഒരു ലോറി റോഡിന് കുറുകേയും മറ്റൊരുലോറി പുതിയ തുരങ്കത്തിലേക്കുള്ള റോഡ് നിര്‍മിച്ചതിന്റെ മുപ്പതടി താഴേക്കും മറിഞ്ഞു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ടു ലോറികളാണ് അപകടത്തില്‍ പെട്ടത്. ഇതേ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. 2 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles
Next Story
Share it