മീന്‍ ലോറിയില്‍ കടത്തിയ 200 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: മീന്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 200 കിലോ കഞ്ചാവുമായി നാലു പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഫാറൂഖ്(24), മഞ്ചേശ്വരത്തെ മൊയ്തീന്‍ നവാസ്(34), മംഗളൂരു മുഡിപ്പുവിലെ മുഹമ്മദ് അന്‍സാര്‍(23), കുടക് കുശാല്‍നഗറിലെ സയ്യിദ് മുഹമ്മദ്(31) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട്, മംഗളൂരു, കുടക്, ഹാസന്‍ ജില്ലകളില്‍ വിതരണത്തിനായി എത്തിച്ചതായിരുന്നു കഞ്ചാവ്. നാല് വാളുകള്‍, ഒരു കാര്‍, കഞ്ചാവ് കടത്തിയ ലോറി, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. മൂട്ബിദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന തട്ടിക്കൊണ്ടു […]

മംഗളൂരു: മീന്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 200 കിലോ കഞ്ചാവുമായി നാലു പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഫാറൂഖ്(24), മഞ്ചേശ്വരത്തെ മൊയ്തീന്‍ നവാസ്(34), മംഗളൂരു മുഡിപ്പുവിലെ മുഹമ്മദ് അന്‍സാര്‍(23), കുടക് കുശാല്‍നഗറിലെ സയ്യിദ് മുഹമ്മദ്(31) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട്, മംഗളൂരു, കുടക്, ഹാസന്‍ ജില്ലകളില്‍ വിതരണത്തിനായി എത്തിച്ചതായിരുന്നു കഞ്ചാവ്.

നാല് വാളുകള്‍, ഒരു കാര്‍, കഞ്ചാവ് കടത്തിയ ലോറി, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. മൂട്ബിദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന തട്ടിക്കൊണ്ടു പോകല്‍ കേസിന്റെ അന്വേഷണത്തിനിടെയാണ് കഞ്ചാവ് കടത്തിനെ കുറിച്ചു പൊലീസിന് വിവരം ലഭിച്ചത്. വിശാഖപട്ടണത്തിനടുത്ത തോണി എന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്.

ഉള്ളാള്‍ കെ.സി.റോഡില്‍ നിന്നാണ് കഞ്ചാവ് കടത്തുന്ന ലോറി പോലീസ് പിടിച്ചത്. അറസ്റ്റിലായവരില്‍ ഒരാള്‍ ലോറിയിലും മൂന്നു പേര്‍ അകമ്പടിയായി വന്ന കാറിലുമാണ് ഉണ്ടായിരുന്നത്. ആന്ധ്രപ്രദേശില്‍ നിന്ന് മീന്‍ കൊണ്ടുവരികയായിരുന്ന ലോറിയില്‍ കഞ്ചാവും കടത്തുകയായിരുന്നു. ആന്ധ്രയില്‍ നിന്ന് വരുന്ന വഴിയില്‍ ഇവര്‍ വിവിധ സ്ഥലങ്ങളില്‍ കഞ്ചാവ് വിതരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍, ഡിസിപി ഹരിറാം ശങ്കര്‍ എന്നിവര്‍ അറിയിച്ചു.

Related Articles
Next Story
Share it