ബാവിക്കര തടയണ ടൂറിസം പദ്ധതിക്ക് 4.91 കോടി രൂപ അനുവദിച്ചു
ഉദുമ: ബാവിക്കര തടയണ ടൂറിസം പദ്ധതിക്ക് 4.91 കോടി രൂപയുടെ അനുമതിയായതായി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. അറിയിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യാഥാര്‍ത്ഥ്യമായ ബാവിക്കര തടയണ ഉള്‍പ്പെടുന്ന പ്രദേശം പ്രകൃതി ഭംഗി കൊണ്ടും ജലസംഭരണം കൊണ്ടും ഭംഗിയുള്ള പ്രദേശമായി മാറിയിട്ടുണ്ട്. ഈ ഭംഗി ആസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ വന്നു തുടങ്ങിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ആവശ്യമായ ഫെസിലിറ്റികള്‍ പ്രദേശത്തില്ല.വളരെ മനോഹരമായ ഈ പ്രദേശത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുകയെന്ന ഉദ്ദേശത്തോടെ സി.എച്ച് കുഞ്ഞുമ്പു എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.പി.ആര്‍ തയ്യാറാക്കി ടൂറിസം വകുപ്പിന് […]

ഉദുമ: ബാവിക്കര തടയണ ടൂറിസം പദ്ധതിക്ക് 4.91 കോടി രൂപയുടെ അനുമതിയായതായി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. അറിയിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യാഥാര്‍ത്ഥ്യമായ ബാവിക്കര തടയണ ഉള്‍പ്പെടുന്ന പ്രദേശം പ്രകൃതി ഭംഗി കൊണ്ടും ജലസംഭരണം കൊണ്ടും ഭംഗിയുള്ള പ്രദേശമായി മാറിയിട്ടുണ്ട്. ഈ ഭംഗി ആസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ വന്നു തുടങ്ങിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ആവശ്യമായ ഫെസിലിറ്റികള്‍ പ്രദേശത്തില്ല.
വളരെ മനോഹരമായ ഈ പ്രദേശത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുകയെന്ന ഉദ്ദേശത്തോടെ സി.എച്ച് കുഞ്ഞുമ്പു എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.പി.ആര്‍ തയ്യാറാക്കി ടൂറിസം വകുപ്പിന് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് 4.91 കോടി രൂപ അനുവദിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. ഒന്നാം ഘട്ടത്തില്‍ സഞ്ചാരികള്‍ക്ക് അത്യാവശ്യമായ സൗകര്യങ്ങളും രണ്ടാംഘട്ടത്തില്‍ പാലം അടക്കമുള്ള സംവിധാനങ്ങളും ആണ് ഒരുക്കുക. ഒന്നാം ഘട്ട പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ബാവിക്കരയില്‍ നിന്ന് ആറര കിലോമീറ്റര്‍ വരെ ബോട്ടിങ്ങ് സാധ്യതകൂടി പദ്ധതിയില്‍ ഉള്‍പ്പെടും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രകൃതിരമണീയമായ പ്രദേശങ്ങള്‍ കണ്ട് പാണ്ടിക്കണ്ടം വരെ ബോട്ട് സര്‍വീസ് നടത്താനാവും.