മൂന്നാം ക്ലാസുകാരി ജുസൈറ അങ്ങനെ താരമായി... പിറന്നാള്‍ ദിനത്തില്‍ സഹപാഠിക്ക് സൈക്കിള്‍ സമ്മാനം
കാസര്‍കോട്: പിറന്നാള്‍ ദിനത്തില്‍ സാധാരണ സമ്മാനങ്ങള്‍ കിട്ടുകയല്ലേ പതിവ്. എന്നാല്‍ പടന്ന മൂസ ഹാജി മുക്കിലെ മൂന്നാം ക്ലാസുകാരി ജുസൈറ തന്റെ ജന്മദിനത്തില്‍ സമ്മാനം കൊടുക്കുകയാണ് ചെയ്തത്. അതും ഒരുപാട് സന്തോഷം നിറച്ച്. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളിലെ മിക്ക കുട്ടികളും സ്‌കൂളിലെത്തുന്നത് സൈക്കിളിലാണ്. സൈക്കിളില്‍ സ്‌കൂളിലെത്തുന്ന സഹപാഠികളെ കൗതകത്തോടെ നോക്കി നില്‍ക്കുന്ന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ സാവന്തിനെ ജുസൈറ എന്നും കാണുമായിരുന്നു. അങ്ങനെയാണ് തന്റെ പിറന്നാള്‍ ദിനത്തില്‍ സാവന്തിന് സൈക്കിള്‍ വാങ്ങി നല്‍കിയാലോ എന്ന് […]

കാസര്‍കോട്: പിറന്നാള്‍ ദിനത്തില്‍ സാധാരണ സമ്മാനങ്ങള്‍ കിട്ടുകയല്ലേ പതിവ്. എന്നാല്‍ പടന്ന മൂസ ഹാജി മുക്കിലെ മൂന്നാം ക്ലാസുകാരി ജുസൈറ തന്റെ ജന്മദിനത്തില്‍ സമ്മാനം കൊടുക്കുകയാണ് ചെയ്തത്. അതും ഒരുപാട് സന്തോഷം നിറച്ച്. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളിലെ മിക്ക കുട്ടികളും സ്‌കൂളിലെത്തുന്നത് സൈക്കിളിലാണ്. സൈക്കിളില്‍ സ്‌കൂളിലെത്തുന്ന സഹപാഠികളെ കൗതകത്തോടെ നോക്കി നില്‍ക്കുന്ന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ സാവന്തിനെ ജുസൈറ എന്നും കാണുമായിരുന്നു. അങ്ങനെയാണ് തന്റെ പിറന്നാള്‍ ദിനത്തില്‍ സാവന്തിന് സൈക്കിള്‍ വാങ്ങി നല്‍കിയാലോ എന്ന് ജുസൈറ രക്ഷിതാക്കളോട് പറഞ്ഞത്. ജുസൈറയുടെ തീരുമാനത്തിന് രക്ഷിതാക്കളും പൂര്‍ണ പിന്തുണ നല്‍കി. അങ്ങനെ പിറന്നാള്‍ ദിനത്തില്‍ സാവന്തിന്റെ സൈക്കിള്‍ മോഹത്തിന് സാക്ഷാത്കാരമായി. സ്‌കൂളില്‍ വെച്ച് ജുസൈറ, സാവന്തിന് സൈക്കിള്‍ കൈമാറി. തിരിച്ചറിവിന്റെയും സ്നേഹത്തിന്റെയും കുഞ്ഞുമനസ്സിനെ സ്‌കൂളിലെ അധ്യാപകരും ചേര്‍ത്തുപിടിച്ചു.