'നല്ല മനുഷ്യരെ വേദനിപ്പിക്കരുത്; അങ്ങനെ ചെയ്താല്‍ അവരില്‍ പലരും ഈ ജീവിതം തന്നെ അവസാനിപ്പിക്കും'- വാട്സ് ആപില്‍ സന്ദേശമയച്ച ശേഷം മംഗളൂരുവിലെ പ്രമുഖ യുവബിസനസുകാരന്‍ ചന്ദ്രശേഖര്‍ ഷെട്ടി ആത്മഹത്യ ചെയ്തു

മംഗളൂരു: മംഗളൂരുവിലെ പ്രമുഖ യുവ ബിസിനസുകാരന്‍ ചന്ദ്രശേഖര്‍ഷെട്ടി(38) ആത്മഹത്യ ചെയ്തു. മംഗളൂരു ഹമ്പന്‍കട്ടയിലെ പൂഞ്ച ആര്‍ക്കേഡിലെ നിരന്തര പബ്ലിസിറ്റി ഉടമയായ ചന്ദ്രശേഖര്‍ ഷെട്ടിയാണ് മരിച്ചത്. ചന്ദ്രശേഖര്‍ ഷെട്ടിയെ ബുധനാഴ്ച വൈകിട്ടാണ് ഓഫീസില്‍ അവശനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഇളയ സഹോദരന്‍ ചന്ദ്രശേഖറിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചന്ദ്രശേഖരഷെട്ടിയുടെ മരണം ആത്മഹത്യയാണെന്നും എന്നാല്‍ ഇതിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. വൈകിട്ട് 4 മണിക്ക് അദ്ദേഹം അയച്ച വാട്സ് ആപ് സന്ദേശം പൊലീസ് പരിശോധിച്ചു. നല്ല ആളുകളെ ഒരിക്കലും പരീക്ഷിക്കരുത്. […]

മംഗളൂരു: മംഗളൂരുവിലെ പ്രമുഖ യുവ ബിസിനസുകാരന്‍ ചന്ദ്രശേഖര്‍ഷെട്ടി(38) ആത്മഹത്യ ചെയ്തു. മംഗളൂരു ഹമ്പന്‍കട്ടയിലെ പൂഞ്ച ആര്‍ക്കേഡിലെ നിരന്തര പബ്ലിസിറ്റി ഉടമയായ ചന്ദ്രശേഖര്‍ ഷെട്ടിയാണ് മരിച്ചത്. ചന്ദ്രശേഖര്‍ ഷെട്ടിയെ ബുധനാഴ്ച വൈകിട്ടാണ് ഓഫീസില്‍ അവശനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഇളയ സഹോദരന്‍ ചന്ദ്രശേഖറിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചന്ദ്രശേഖരഷെട്ടിയുടെ മരണം ആത്മഹത്യയാണെന്നും എന്നാല്‍ ഇതിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. വൈകിട്ട് 4 മണിക്ക് അദ്ദേഹം അയച്ച വാട്സ് ആപ് സന്ദേശം പൊലീസ് പരിശോധിച്ചു. നല്ല ആളുകളെ ഒരിക്കലും പരീക്ഷിക്കരുത്. അവരെ വാക്കുകളാല്‍ വേദനിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് മറുപടി നല്‍കാന്‍ കഴിയില്ല, പകരം അവരില്‍ പലരും ജീവിതം അവസാനിപ്പിക്കും- ഇപ്രകാരമാണ് കന്നഡഭാഷയിലെ വാട്സ് ആപ് സന്ദേശം. അവിവാഹിതനാണ് ചന്ദ്രശേഖര്‍ ഷെട്ടി. മംഗളൂരു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it