യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാമുഖ്യം, രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റുന്നു- മുഖ്യമന്ത്രി

കാസര്‍കോട്: ആര്‍ട്ടിക്കിള്‍ 51 അനുശാസിക്കുന്ന പ്രകാരം ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളര്‍ത്തുക എന്നത് പൗരന്റെ കടമയാണെന്നും എന്നാല്‍ ആ കാഴ്ചപ്പാടിനെ കാറ്റില്‍ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനും യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാമുഖ്യം നല്‍കാനും ശ്രമിക്കുകയാണെന്നും ഭരണരംഗത്തിരിക്കുന്നവര്‍ തന്നെ വളരെ ബോധപൂര്‍വ്വം അതിന് നേതൃത്വം നല്‍കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 36-ാമത് ശാസ്ത്ര കോണ്‍ഗ്രസ് കാസര്‍കോട് ഗവ. കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര പതിറ്റാണ്ട് കൊണ്ട് […]

കാസര്‍കോട്: ആര്‍ട്ടിക്കിള്‍ 51 അനുശാസിക്കുന്ന പ്രകാരം ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളര്‍ത്തുക എന്നത് പൗരന്റെ കടമയാണെന്നും എന്നാല്‍ ആ കാഴ്ചപ്പാടിനെ കാറ്റില്‍ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനും യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് പ്രാമുഖ്യം നല്‍കാനും ശ്രമിക്കുകയാണെന്നും ഭരണരംഗത്തിരിക്കുന്നവര്‍ തന്നെ വളരെ ബോധപൂര്‍വ്വം അതിന് നേതൃത്വം നല്‍കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 36-ാമത് ശാസ്ത്ര കോണ്‍ഗ്രസ് കാസര്‍കോട് ഗവ. കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര പതിറ്റാണ്ട് കൊണ്ട് ശാസ്ത്ര കോണ്‍ഗ്രസിന് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും നാല് വിഭാഗങ്ങളില്‍ നിന്ന് 12 വിഭാഗങ്ങളിലായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര രംഗത്ത് വലിയ കുതിപ്പുണ്ടാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തവണത്തെ ശാസ്ത്ര കോണ്‍ഗ്രസ് ഇതുവരെ നടന്നിട്ടില്ല. നടക്കുമെന്ന ഉറപ്പ് പോലും ബന്ധപ്പെട്ടവര്‍ക്ക് നല്‍കാനും ആവുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇത്തവണത്തെ കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രശസ്തി വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹികമായ ശാസ്ത്രാവബോധം വളര്‍ത്താന്‍ കഴിയണം. ശാസ്ത്ര മുന്നേറ്റത്തിനിടയിലും നരബലി പോലെ ചിലത് നടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പകര്‍ച്ച വ്യാധികളുടെ വ്യാപനം ആശങ്ക ഉണ്ടാക്കുന്നു. ഇതിലേറെയും ജന്തുജന്യ രോഗങ്ങളാണ്. ശാസ്ത്രത്തിന്റെ ഗുണം എല്ലാവരിലേക്കും എത്തുന്നില്ല. മനുഷ്യരെ പോലെ തന്നെ ജീവജാലങ്ങളുടെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐ.സി.സി.എസ് തയ്യാറാക്കിയ ക്ലൈമെറ്റ് സ്റ്റേറ്റ്‌മെന്റ്-2023 മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തുടര്‍ന്ന് മികച്ച യുവ ശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡ്, ശാസ്ത്ര സാഹിത്യ പുരസ്‌ക്കാരങ്ങള്‍ എന്നിവ അദ്ദേഹം വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ഗോള്‍ഡ് മെഡലും പ്രശസ്തി പത്രവും അമ്പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും 50 ലക്ഷം രൂപയുടെ റിസര്‍ച്ച് പ്രൊജക്ടുമാണ് നല്‍കിയത്. ഡോ. സൗമ്യ സ്വാമിനാഥന്‍ വിഷയം അവതരിപ്പിച്ചു. കെ.പി സുധീപ് അധ്യക്ഷത വഹിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. 2022ല്‍ രസതന്ത്രത്തിന് നോബേല്‍ സമ്മാനം നേടിയ മോര്‍ട്ടെന്‍ പി. മെല്‍ഡല്‍ മുഖ്യാതിഥിയായിരുന്നു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി. മനോജ് എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ഡോ. വി.എസ് അനില്‍ കുമാര്‍, അനന്ത പത്മനാഭന്‍ സംസാരിച്ചു. ഡോ. പ്രദീപ് കുമാര്‍ സ്വാഗതവും ഡോ. മനോജ് സാമുവല്‍ നന്ദിയും പറഞ്ഞു.

ശാസ്ത്ര കോണ്‍ഗ്രസിന് പ്രൗഢി പകര്‍ന്ന് നോബേല്‍ സമ്മാന ജേതാവിന്റെ സാന്നിധ്യം
കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ ഇന്ന് നടന്ന 36-ാമത് ശാസ്ത്ര കോണ്‍ഗ്രസിലെ ഉദ്ഘാടന ചടങ്ങില്‍ നോബേല്‍ സമ്മാന ജേതാവ് മോര്‍ട്ടെന്‍ പി. മെല്‍ഡലിന്റെ സാന്നിധ്യം ശ്രദ്ധേയവും ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആഹ്ലാദകരവുമായി. 2022ല്‍ രസതന്ത്രത്തിന് നോബേല്‍ സമ്മാനം നേടിയ മോര്‍ട്ടെന്‍ പി. മെല്‍ഡലിന്റെ വാക്കുകള്‍ വളരെ ശ്രദ്ധയോടെയാണ് സദസ് കേട്ടിരുന്നത്.
മെല്‍ഡലിന്റെ സാന്നിധ്യം ഏറെ സന്തോഷം പകരുന്നുവെന്നും കേരള ശാസ്ത്ര കോണ്‍ഗ്രസിന് അന്താരാഷ്ട്ര തലത്തില്‍ തന്നെയുള്ള പ്രസക്തിയാണ് മെല്‍ഡലിന്റെ സാന്നിധ്യം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ പ്രത്യേകം എടുത്തുപറഞ്ഞു. മെല്‍ഡലിനൊപ്പം ഭാര്യ ഡോ. ഫീറ്റിയയും ഉണ്ടായിരുന്നു. എം.എസ് സ്വാമിനാഥന്റെ മകള്‍ ഡോ. സൗമ്യ സ്വാമിനാഥന്റെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി.

2022ലെ നോബേല്‍ സമ്മാന ജേതാവ് മോര്‍ട്ടെന്‍ പി. മെല്‍ഡനും ഭാര്യ ഡോ. ഫീറ്റിയയും മുഖ്യമന്ത്രി പിണറായി വിജയന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ക്കൊപ്പം
Related Articles
Next Story
Share it