മംഗളൂരുവില്‍ ബിസിനസുകാരനായ ബെല്‍ത്തങ്ങാടി സ്വദേശിയെ കൊലപ്പെടുത്തി

ബെല്‍ത്തങ്ങടി: മംഗളൂരുവില്‍ ബിസിനസുകാരനായ ബെല്‍ത്തങ്ങാടി സ്വദേശിയെ കൊലപ്പെടുത്തി. ബെല്‍ത്തങ്ങാടി തോതട്ടി ബെന്ദ്രലയിലെ സുദര്‍ശന്‍ എന്ന ഹര്‍ഷ റാണ(36)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഉത്തര കന്നഡ ജില്ലയിലെ സിര്‍സിക്കടുത്തുള്ള മുണ്ടഗോഡയിലെ ബഡ്ഡിഗേരിയില്‍ കാറിനകത്താണ് ഹര്‍ഷറാണയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹര്‍ഷറാണ മൂന്നുവര്‍ഷമായി കുടുംബത്തോടൊപ്പം ധാര്‍വാഡിലാണ് താമസം. ഇദ്ദേഹത്തിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. മംഗളൂരു, സിര്‍സി എന്നിവിടങ്ങളില്‍ ബിസിനസ് നടത്തുന്ന ഹര്‍ഷറാണയുടെ കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. മുണ്ടഗോഡ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊല നടത്തിയവരെക്കുറിച്ച് ഇതുവരെ സൂചന […]

ബെല്‍ത്തങ്ങടി: മംഗളൂരുവില്‍ ബിസിനസുകാരനായ ബെല്‍ത്തങ്ങാടി സ്വദേശിയെ കൊലപ്പെടുത്തി. ബെല്‍ത്തങ്ങാടി തോതട്ടി ബെന്ദ്രലയിലെ സുദര്‍ശന്‍ എന്ന ഹര്‍ഷ റാണ(36)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഉത്തര കന്നഡ ജില്ലയിലെ സിര്‍സിക്കടുത്തുള്ള മുണ്ടഗോഡയിലെ ബഡ്ഡിഗേരിയില്‍ കാറിനകത്താണ് ഹര്‍ഷറാണയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹര്‍ഷറാണ മൂന്നുവര്‍ഷമായി കുടുംബത്തോടൊപ്പം ധാര്‍വാഡിലാണ് താമസം. ഇദ്ദേഹത്തിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. മംഗളൂരു, സിര്‍സി എന്നിവിടങ്ങളില്‍ ബിസിനസ് നടത്തുന്ന ഹര്‍ഷറാണയുടെ കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
മുണ്ടഗോഡ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊല നടത്തിയവരെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it