ഉഡുപ്പി ബ്രഹ്‌മാവറിലെ അപ്പാര്‍ട്ടുമെന്റില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍

ഉഡുപ്പി: ഉഡുപ്പി ബ്രഹ്‌മാവറിലെ അപ്പാര്‍ട്ടുമെന്റില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗംഗോളി സ്വദേശിയായ വിശാല ഗനിഗ (35)യെയാണ് ബ്രഹ്‌മാവര്‍ ഉപ്പിനാക്കോട്ടെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പിതാവിനൊപ്പമാണ് വിശാല ഉഡുപ്പിയിലെ ബ്രഹ്‌മാവറില്‍ എത്തിയത്. പിതാവ് ഞായറാഴ്ച ഗംഗോളിയിലേക്ക് ഒരുമിച്ച് തിരിച്ചുപോകാമെന്ന് മകളെ അറിയിച്ചെങ്കിലും ബാങ്കില്‍ കുറച്ചുജോലിയുള്ളതിനാല്‍ താന്‍ പിന്നീട് വരാമെന്ന് വിശാല അറിയിക്കുകയായിരുന്നു. ഇതോടെ പിതാവ് തനിച്ച് ഗംഗോളിയിലേക്ക് മടങ്ങി. എന്നാല്‍ വിശാല വരാതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ […]

ഉഡുപ്പി: ഉഡുപ്പി ബ്രഹ്‌മാവറിലെ അപ്പാര്‍ട്ടുമെന്റില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗംഗോളി സ്വദേശിയായ വിശാല ഗനിഗ (35)യെയാണ് ബ്രഹ്‌മാവര്‍ ഉപ്പിനാക്കോട്ടെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പിതാവിനൊപ്പമാണ് വിശാല ഉഡുപ്പിയിലെ ബ്രഹ്‌മാവറില്‍ എത്തിയത്. പിതാവ് ഞായറാഴ്ച ഗംഗോളിയിലേക്ക് ഒരുമിച്ച് തിരിച്ചുപോകാമെന്ന് മകളെ അറിയിച്ചെങ്കിലും ബാങ്കില്‍ കുറച്ചുജോലിയുള്ളതിനാല്‍ താന്‍ പിന്നീട് വരാമെന്ന് വിശാല അറിയിക്കുകയായിരുന്നു. ഇതോടെ പിതാവ് തനിച്ച് ഗംഗോളിയിലേക്ക് മടങ്ങി. എന്നാല്‍ വിശാല വരാതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിതാവ് തിങ്കളാഴ്ച വൈകിട്ട് ബ്രഹ്‌മവാറിലെ അപ്പാര്‍ട്ടുമെന്റില്‍ വന്നപ്പോഴാണ് വിശാലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഉഡുപ്പി എസ്.പി എന്‍. വിഷ്ണുവര്‍ദ്ധന്‍, ഡി.എസ്.പി കുമാരചന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ അപ്പാര്‍ട്ടുമെന്റിലെത്തി അന്വേഷണം നടത്തി. വിശാലയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കാണപ്പെട്ടതിനാലാണ് ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച തന്നെ വിശാല മരണപ്പെട്ടിരുന്നതായി മൃതദേഹപരിശോധനയില്‍ വ്യക്തമായി.

Related Articles
Next Story
Share it