വീണ് കിട്ടിയ 35 പവന്‍ സ്വര്‍ണവും പണവും ഉടമസ്ഥന് നല്‍കി; ഓട്ടോ ഡ്രൈവര്‍ക്ക് ആദരം

കാസര്‍കോട്: റോഡില്‍ നിന്ന് വീണ് കിട്ടിയ 35 പവനില്‍ അധികം സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച ഓട്ടോ ഡ്രൈവറുടെ സത്യസന്ധത പ്രശംസിക്കപ്പെടുന്നു. ഡ്രൈവര്‍ പൊവ്വലിലെ അഷ്‌റഫാണ് വീണ് കിട്ടിയ സ്വര്‍ണവും പണവും ഉടമസ്ഥന് എത്തിച്ച് നല്‍കി സത്യസന്ധതയുടെ മാതൃക കാട്ടിയത്. അഷ്‌റഫിനെ കാസര്‍കോട് അലയന്‍സ് ക്ലബ്ബ് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് അച്ചു നായന്മാര്‍മൂല ആദരം കൈമാറി. സോണ്‍ ചെയര്‍മാന്‍ റഫീഖ്, ക്ലബ്ബ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ്, ട്രഷറര്‍ രമേഷ് കല്‍പക, […]

കാസര്‍കോട്: റോഡില്‍ നിന്ന് വീണ് കിട്ടിയ 35 പവനില്‍ അധികം സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച ഓട്ടോ ഡ്രൈവറുടെ സത്യസന്ധത പ്രശംസിക്കപ്പെടുന്നു. ഡ്രൈവര്‍ പൊവ്വലിലെ അഷ്‌റഫാണ് വീണ് കിട്ടിയ സ്വര്‍ണവും പണവും ഉടമസ്ഥന് എത്തിച്ച് നല്‍കി സത്യസന്ധതയുടെ മാതൃക കാട്ടിയത്. അഷ്‌റഫിനെ കാസര്‍കോട് അലയന്‍സ് ക്ലബ്ബ് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് അച്ചു നായന്മാര്‍മൂല ആദരം കൈമാറി. സോണ്‍ ചെയര്‍മാന്‍ റഫീഖ്, ക്ലബ്ബ് സെക്രട്ടറി സമീര്‍ ആമസോണിക്‌സ്, ട്രഷറര്‍ രമേഷ് കല്‍പക, നൗഷാദ് ബായിക്കര, അന്‍വര്‍ കെ.ജി, സിറാജുദ്ദീന്‍ മുജാഹിദ്, നാസര്‍ ലീന്‍, ഷംസീര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it