മംഗളൂരുവില്‍ പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: മംഗളൂരു കൊണാജെയില്‍ പഞ്ചായത്ത് ഓഫീസ് ജീവനക്കാരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു അമ്പലമൊഗര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരന്‍ പദ്യാര മാനെഗുത്തുവിലെ നിതിന്‍ ഷെട്ടി(34)യാണ് മരിച്ചത്. കുത്താറില്‍ ജോലി ചെയ്യുന്ന ഭാര്യയെ കണ്ട ശേഷം വീട്ടില്‍ തിരിച്ചെത്തിയ നിതിന്‍ഷെട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. നിതിന്റെ അമ്മാവന്‍ അമ്പലമൊഗാര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം നിതിന് പഞ്ചായത്ത് ഓഫീസില്‍ ജോലി ലഭിക്കുകയായിരുന്നു. നിതിന്റെ പിതാവ് ദയാനന്ദ ഷെട്ടി രണ്ട് വര്‍ഷം മുമ്പ് തെങ്ങില്‍ നിന്ന് വീണു മരണപ്പെട്ടിരുന്നു. […]

മംഗളൂരു: മംഗളൂരു കൊണാജെയില്‍ പഞ്ചായത്ത് ഓഫീസ് ജീവനക്കാരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു അമ്പലമൊഗര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരന്‍ പദ്യാര മാനെഗുത്തുവിലെ നിതിന്‍ ഷെട്ടി(34)യാണ് മരിച്ചത്. കുത്താറില്‍ ജോലി ചെയ്യുന്ന ഭാര്യയെ കണ്ട ശേഷം വീട്ടില്‍ തിരിച്ചെത്തിയ നിതിന്‍ഷെട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. നിതിന്റെ അമ്മാവന്‍ അമ്പലമൊഗാര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം നിതിന് പഞ്ചായത്ത് ഓഫീസില്‍ ജോലി ലഭിക്കുകയായിരുന്നു. നിതിന്റെ പിതാവ് ദയാനന്ദ ഷെട്ടി രണ്ട് വര്‍ഷം മുമ്പ് തെങ്ങില്‍ നിന്ന് വീണു മരണപ്പെട്ടിരുന്നു. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് കൊണാജെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it