മരണവുമായി ബന്ധപ്പെട്ട സന്ദേശം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വാട്‌സ്ആപില്‍ അയച്ചശേഷം കാണാതായ ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍

കുന്താപുര: മരണവുമായി ബന്ധപ്പെട്ട സന്ദേശം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വാട്‌സ് ആപില്‍ അയച്ച ശേഷം കാണാതായ ഓട്ടോഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. കുന്താപുര നവനഗറിലെ രവിചന്ദ്ര കുലാല്‍ (33) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് രവിചന്ദ്രകുലാല്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മരണം സംബന്ധിച്ച വാട്‌സ് ആപ് സന്ദേശമയച്ച ശേഷം എങ്ങോട്ടോ പോകുകയായിരുന്നു. ഇതോടെ നാട്ടുകാരും ബന്ധുക്കളും തിങ്കളാഴ്ച വൈകിട്ടും രാത്രി മുഴുവനും തിരച്ചില്‍ നടത്തി. ചൊവ്വാഴ്ച രാവിലെ വക്വാടി-കലവറ റോഡിന് സമീപമുള്ള തോട്ടത്തിലാണ് രവിചന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. രവിചന്ദ്രന് ഭാര്യയും […]

കുന്താപുര: മരണവുമായി ബന്ധപ്പെട്ട സന്ദേശം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വാട്‌സ് ആപില്‍ അയച്ച ശേഷം കാണാതായ ഓട്ടോഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. കുന്താപുര നവനഗറിലെ രവിചന്ദ്ര കുലാല്‍ (33) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് രവിചന്ദ്രകുലാല്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മരണം സംബന്ധിച്ച വാട്‌സ് ആപ് സന്ദേശമയച്ച ശേഷം എങ്ങോട്ടോ പോകുകയായിരുന്നു. ഇതോടെ നാട്ടുകാരും ബന്ധുക്കളും തിങ്കളാഴ്ച വൈകിട്ടും രാത്രി മുഴുവനും തിരച്ചില്‍ നടത്തി.
ചൊവ്വാഴ്ച രാവിലെ വക്വാടി-കലവറ റോഡിന് സമീപമുള്ള തോട്ടത്തിലാണ് രവിചന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. രവിചന്ദ്രന് ഭാര്യയും എട്ട് മാസം പ്രായമുള്ള ഒരു മകനുണ്ട്.

Related Articles
Next Story
Share it