വീട്ടുകാര്‍ തിരുമുല്‍കാഴ്ച കാണാന്‍ വീടിന് പുറത്തിറങ്ങിയ സമയത്ത് കവര്‍ച്ച; 33 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നു

കാസര്‍കോട്: കെ.സി.എന്‍ ചാനല്‍ ഡയറക്ടര്‍ മീപ്പുഗിരിയിലെ ലോകേഷിന്റെ വീട്ടില്‍ നിന്ന് 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. ഉദയഗിരി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തിരുമുല്‍കാഴ്ച പോകുന്നതിനിടെ വീട്ടുകാര്‍ പുറത്തിറങ്ങി ഗേറ്റിന് സമീപം നിന്ന് കാഴ്ച ആസ്വദിക്കുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. രാത്രി 9.30നും 10നും ഇടയിലാണ് സംഭവം. വീട്ടിനകത്ത് നിന്നുള്ള ശബ്ദം കേട്ട് വീട്ടുകാര്‍ അകത്തേക്ക് പോകുന്നതിനിടെ ഒരാള്‍ ഇരുളിള്‍ മറഞ്ഞ് ഓടുന്നതായി കണ്ടു. പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. അകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന […]

കാസര്‍കോട്: കെ.സി.എന്‍ ചാനല്‍ ഡയറക്ടര്‍ മീപ്പുഗിരിയിലെ ലോകേഷിന്റെ വീട്ടില്‍ നിന്ന് 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. ഉദയഗിരി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തിരുമുല്‍കാഴ്ച പോകുന്നതിനിടെ വീട്ടുകാര്‍ പുറത്തിറങ്ങി ഗേറ്റിന് സമീപം നിന്ന് കാഴ്ച ആസ്വദിക്കുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. രാത്രി 9.30നും 10നും ഇടയിലാണ് സംഭവം. വീട്ടിനകത്ത് നിന്നുള്ള ശബ്ദം കേട്ട് വീട്ടുകാര്‍ അകത്തേക്ക് പോകുന്നതിനിടെ ഒരാള്‍ ഇരുളിള്‍ മറഞ്ഞ് ഓടുന്നതായി കണ്ടു. പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. അകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ചെയിന്‍, ലോക്കറ്റ്, പാദസരം, വളകള്‍ തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സമീപത്തെ വീട്ടിലെ സി.സി.ടി.വിയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ചുവരികയാണ്. അര്‍ച്ചനയുടെ പരാതിയിലാണ് കേസ്. കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദ്, എ.എസ്.ഐ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസ് നായ പരിശോധന നടത്തി. വിരലടയാള വിദഗ്ധര്‍ ഇന്ന് പരിശോധനക്കെത്തും. കവര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it