പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വര്‍ഷം കഠിനതടവും പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 31 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്പള ബംബ്രാണ തലക്കളയിലെ കെ.ചന്ദ്രശേഖര(56)നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി (പോക്‌സോ) ജഡ്ജി എ.വി. ഉണ്ണികൃഷ്ണന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധികതടവും അനുഭവിക്കണം. കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഒരു മാസത്തെ സാധാരണ തടവും 500 രൂപ പിഴയുമടക്കണം. പിഴയടച്ചില്ലെങ്കില്‍ 10 ദിവസം അധിക തടവ് അനുഭവിക്കണം. 2020ലാണ് കേസിനാസ്പദമായ സംഭവം. കുമ്പള പൊലീസ് […]

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 31 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്പള ബംബ്രാണ തലക്കളയിലെ കെ.ചന്ദ്രശേഖര(56)നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി (പോക്‌സോ) ജഡ്ജി എ.വി. ഉണ്ണികൃഷ്ണന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധികതടവും അനുഭവിക്കണം. കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഒരു മാസത്തെ സാധാരണ തടവും 500 രൂപ പിഴയുമടക്കണം. പിഴയടച്ചില്ലെങ്കില്‍ 10 ദിവസം അധിക തടവ് അനുഭവിക്കണം. 2020ലാണ് കേസിനാസ്പദമായ സംഭവം. കുമ്പള പൊലീസ് എസ്.ഐ. ആയിരുന്ന സന്തോഷാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ. പ്രിയ ഹാജരായി. പ്രതി സമാനമയ കേസില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്. കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ അനുഭവിക്കുന്നത്. ഇയാളുടെ പേരില്‍ അഞ്ച് പോക്‌സോ കേസുകള്‍ കൂടി വിവിധ സ്റ്റേഷനുകളിലായുണ്ട്.

Related Articles
Next Story
Share it