മംഗളൂരുവില്‍ ഇരുചക്രവാഹനത്തില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

മംഗളൂരു: മംഗളൂരുവില്‍ ഇരുചക്രവാഹനത്തില്‍ കാറിടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. വാമഞ്ചൂര്‍ സ്വദേശിനി പ്രിയങ്ക(31)യാണ് മരിച്ചത്. ജൂലൈ 10 ന് മംഗളൂരു കദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരിപദവിലാണ് അപകടമുണ്ടായത്. എതിര്‍ദിശയിലൂടെ വരികയായിരുന്ന കാര്‍ പ്രിയങ്ക ഓടിച്ചുവരികയായിരുന്ന ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന പ്രിയങ്ക തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണപ്പെട്ടത്. കദ്രി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it