കെ എസ് ആര്‍ ടി സിയുടെ 3000 ഡീസല്‍ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റും

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ 3000 ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റും. ഡീസല്‍ ബസുകളാണ് സി.എന്‍.ജിയിലേക്ക് മാറ്റുക. ഇതുസംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. ഇതിന് നടപ്പുസാമ്പത്തിക വര്‍ഷത്തെ വിഹിതമായി 100 കോടി മാറ്റിവെച്ചു. ആകെ 300 കോടിയാണ് ഇതിന് ചെലവ്. കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തന നഷ്ടം കുറക്കുന്നതിന്റെ പ്രാരംഭ നടപടിയാണിത്. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് ഒരു പുത്തന്‍ ചുവടുവെപ്പ് എന്ന നിലയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും സിയാലിന്റെയും സഹകരണത്തോടെ പൈലറ്റ് അടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായി 10 പുതിയ ബസ് […]

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ 3000 ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റും. ഡീസല്‍ ബസുകളാണ് സി.എന്‍.ജിയിലേക്ക് മാറ്റുക. ഇതുസംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. ഇതിന് നടപ്പുസാമ്പത്തിക വര്‍ഷത്തെ വിഹിതമായി 100 കോടി മാറ്റിവെച്ചു. ആകെ 300 കോടിയാണ് ഇതിന് ചെലവ്. കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തന നഷ്ടം കുറക്കുന്നതിന്റെ പ്രാരംഭ നടപടിയാണിത്.

പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് ഒരു പുത്തന്‍ ചുവടുവെപ്പ് എന്ന നിലയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും സിയാലിന്റെയും സഹകരണത്തോടെ പൈലറ്റ് അടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായി 10 പുതിയ ബസ് നിരത്തിലിറക്കും. ഇതിന് സര്‍ക്കാര്‍ വിഹിതമായി 10 കോടി വകയിരുത്തി. പുതുക്കാട് കെ.എസ്.ആര്‍.ടി.സിയുടെ മൊബിലിറ്റി ഹബ്ബിനായും കൊല്ലത്ത് ആധുനിക ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനും കിഫ്ബിയുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles
Next Story
Share it