മലഞ്ചരക്ക് കടയുടമയുടെ വീട്ടില്‍ നിന്ന് 300 കിലോ കുരുമുളക് കവര്‍ന്നു; മൂന്നംഗസംഘം സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി

ബദിയടുക്ക: മലഞ്ചരക്ക് കടയുടമയുടെ വീട്ടില്‍ നിന്ന് 300 കിലോ കുരുമുളക് കവര്‍ച്ച ചെയ്തു. ബദിയടുക്ക സര്‍ക്കിളിന് സമീപം മലഞ്ചരക്ക് കട നടത്തുന്ന മൂക്കംപാറയിലെ അബൂബക്കറിന്റെ വീടിനോട് ചേര്‍ന്ന സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച കുരുമുളകാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.19 മണിയോടെയാണ് കവര്‍ച്ച നടന്നതെന്ന് അബൂബക്കറിന്റെ വീട്ടിലെ സി.സി.ടി.വിയിലുള്ള സമയം സൂചിപ്പിക്കുന്നു. അബൂബക്കറിന്റെ വീട്ടില്‍ മൂന്ന് സി.സി.ടി.വി ക്യാമറകളുണ്ട്. ഇതില്‍ ഒരു ക്യാമറ റോഡിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.ഈ ക്യാമറ തുണി കൊണ്ട് മറച്ച ശേഷമാണ് […]

ബദിയടുക്ക: മലഞ്ചരക്ക് കടയുടമയുടെ വീട്ടില്‍ നിന്ന് 300 കിലോ കുരുമുളക് കവര്‍ച്ച ചെയ്തു. ബദിയടുക്ക സര്‍ക്കിളിന് സമീപം മലഞ്ചരക്ക് കട നടത്തുന്ന മൂക്കംപാറയിലെ അബൂബക്കറിന്റെ വീടിനോട് ചേര്‍ന്ന സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച കുരുമുളകാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.19 മണിയോടെയാണ് കവര്‍ച്ച നടന്നതെന്ന് അബൂബക്കറിന്റെ വീട്ടിലെ സി.സി.ടി.വിയിലുള്ള സമയം സൂചിപ്പിക്കുന്നു. അബൂബക്കറിന്റെ വീട്ടില്‍ മൂന്ന് സി.സി.ടി.വി ക്യാമറകളുണ്ട്. ഇതില്‍ ഒരു ക്യാമറ റോഡിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.
ഈ ക്യാമറ തുണി കൊണ്ട് മറച്ച ശേഷമാണ് മോഷണം നടത്തിയത്. വീട്ടിലെ മറ്റൊരു ക്യാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ബുര്‍ക്ക ധരിച്ച മൂന്നുപേരാണ് ക്യാമറയില്‍ കുടുങ്ങിയിരിക്കുന്നത്. കാറിലും ബൈക്കിലുമായാണ് സംഘം കവര്‍ച്ചക്കെത്തിയതെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമാണ്.
കാര്‍ വീടിന് അല്‍പ്പം അകലെ നിര്‍ത്തി നടന്നാണ് സംഘമെത്തിയത്. കുരുമുളക് ബൈക്കില്‍ കയറ്റി കാറിനടുത്തേക്ക് കൊണ്ടുപോകുന്നത് ദൃശ്യത്തിലുണ്ട്. പിന്നീട് കാര്‍ പെര്‍ഡാല വഴി ബദിയടുക്ക ടൗണിലേക്ക് പോകുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞു. അബൂബക്കറിന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it