ദുബായ് ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന പരാതി; തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയുടെ മുപ്പതോളം സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി

കാസര്‍കോട്: ദുബായിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെടുത്ത് കേരളത്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പ്രവാസി വ്യവസായി തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ സി.ടി. അബ്ദുല്‍ റഹീമിന്റെ മുപ്പതോളം സ്ഥാപനങ്ങളില്‍ ഇ.ഡി പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് അബ്ദുല്‍ റഹീമിനെ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തത്. 2017-18 കാലയളവില്‍ ദുബായിലെ വിവിധ ബാങ്കുകളെ കബളിപ്പിച്ച് 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടര്‍ന്നു വരികയാണ്. പ്രധാനമായും റിയല്‍ എസ്റ്റേറ്റ്, […]

കാസര്‍കോട്: ദുബായിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെടുത്ത് കേരളത്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പ്രവാസി വ്യവസായി തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ സി.ടി. അബ്ദുല്‍ റഹീമിന്റെ മുപ്പതോളം സ്ഥാപനങ്ങളില്‍ ഇ.ഡി പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് അബ്ദുല്‍ റഹീമിനെ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തത്. 2017-18 കാലയളവില്‍ ദുബായിലെ വിവിധ ബാങ്കുകളെ കബളിപ്പിച്ച് 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടര്‍ന്നു വരികയാണ്. പ്രധാനമായും റിയല്‍ എസ്റ്റേറ്റ്, സിനിമ അടക്കമുള്ള മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നതെന്നാണ് സൂചന. മലയാളത്തിലെ പ്രമുഖ ചിത്രങ്ങളിലും ഇദ്ദേഹം പണം മുടക്കിയിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്കായി ഏകദേശം 60 ശതമാനത്തോളം പണം മുടക്കിയത് അബ്ദുല്‍ റഹ്‌മാന്‍ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. റഹീമിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ലഭ്യമാകുമെന്നും ഇ.ഡി കരുതുന്നു.

Related Articles
Next Story
Share it