നവലിബറല്‍ നയങ്ങള്‍ നാം നേടിയ നേട്ടത്തില്‍ നിന്നും ഇന്ത്യയെ പുറകോട്ടടിപ്പിച്ചു: കാനം രാജേന്ദ്രന്‍
കാസര്‍കോട്: നവലിബറല്‍ നയങ്ങള്‍ നാം നേടിയ നേട്ടത്തില്‍ നിന്നും ഇന്ത്യയെ പുറകോട്ടടിപ്പിച്ചെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പുത്തന്‍ സാമ്പത്തിക നയത്തിന്റെ 30 വര്‍ഷങ്ങള്‍ പിന്നിടുന്ന സന്ദര്‍ഭത്തില്‍ സി.പി.ഐ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ 'ഇന്ത്യ എന്ത് നേടി' എന്ന ശീര്‍ഷകത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര സി പി ഐ കാസര്‍കോട് ജില്ലാ കൗണ്‍സിലിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ പുതിയ സാമ്പത്തിക നയം അംഗീകരിച്ച ശേഷം […]
കാസര്‍കോട്: നവലിബറല്‍ നയങ്ങള്‍ നാം നേടിയ നേട്ടത്തില്‍ നിന്നും ഇന്ത്യയെ പുറകോട്ടടിപ്പിച്ചെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പുത്തന്‍ സാമ്പത്തിക നയത്തിന്റെ 30 വര്‍ഷങ്ങള്‍ പിന്നിടുന്ന സന്ദര്‍ഭത്തില്‍ സി.പി.ഐ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ 'ഇന്ത്യ എന്ത് നേടി' എന്ന ശീര്‍ഷകത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര സി പി ഐ കാസര്‍കോട് ജില്ലാ കൗണ്‍സിലിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ പുതിയ സാമ്പത്തിക നയം അംഗീകരിച്ച ശേഷം […]

കാസര്‍കോട്: നവലിബറല്‍ നയങ്ങള്‍ നാം നേടിയ നേട്ടത്തില്‍ നിന്നും ഇന്ത്യയെ പുറകോട്ടടിപ്പിച്ചെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പുത്തന്‍ സാമ്പത്തിക നയത്തിന്റെ 30 വര്‍ഷങ്ങള്‍ പിന്നിടുന്ന സന്ദര്‍ഭത്തില്‍ സി.പി.ഐ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ 'ഇന്ത്യ എന്ത് നേടി' എന്ന ശീര്‍ഷകത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര സി പി ഐ കാസര്‍കോട് ജില്ലാ കൗണ്‍സിലിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ പുതിയ സാമ്പത്തിക നയം അംഗീകരിച്ച ശേഷം വിദേശനയത്തിലും മൗലികമായ മാറ്റം വരുത്താനുള്ള ശ്രമമുണ്ടായി. ആസൂത്രണ സംവിധാനം അട്ടിമറിക്കപ്പെട്ടു. പ്ലാനിംഗ് കമ്മീഷന് പകരം ഉദ്യോഗസ്ഥര്‍ ഭരിക്കുന്ന നീതി ആയോഗിനെ പ്രതിഷ്ഠിച്ചു. ആസൂത്രണത്തിന്റെ ജനകീയമുഖം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമൂലധന ശക്തികള്‍ക്ക് വിട്ട് കൊടുത്തു. വര്‍ഷങ്ങള്‍ കൊണ്ട് രാജ്യംആര്‍ജ്ജിച്ച സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്തു. പൊതുമേഖലയെ അപ്രസക്തമാക്കി. ഭരണകൂടം അതിന്റെ ചങ്ങാത്ത മുതലാളിമാര്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. ഇതിനെ ചെറുത്ത് നില്‍ക്കാന്‍ രാജ്യത്ത് ട്രേഡ് യൂണിയന്‍, കര്‍ഷക സംഘടനകളുടെ ഐക്യം മുന്നോട്ട് വന്നു. ഒരു ഭാഗത്ത് നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ ഭരണകൂടം ആസൂത്രിതമായ പരിശ്രമം നടത്തുമ്പോള്‍ മറുഭാഗത്തില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും ഐക്യം വളര്‍ന്നു വരികയാണ്. ഈ ഐക്യം ഭരണകൂടത്തിന്റെ നീക്കത്തിന് പലപ്പോഴും വിലങ്ങുതടിയായി മാറിയിരുന്നു. എന്നാല്‍
ഇത് പരിഷ്‌കാര നടപടികള്‍ക്ക് കാലതാമസം ഉണ്ടാക്കാന്‍ മാത്രമേ സഹായിച്ചുള്ളു. നവലിബറല്‍ സിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍കിയവര്‍ തന്നെ പിന്നീട് ഈ നയം സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കുമെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും വളര്‍ത്തുമെന്നും സമ്മതിക്കുകയുണ്ടായി. ലോകത്തെമ്പാടും ഈ നയം തകരുമ്പോള്‍ ഇന്ത്യയില്‍ ഇത് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പാര്‍ല്‌മെന്റിനെ കേന്ദ്ര ഗവ ഹാസ്യവേദിയാക്കാന്‍ ശ്രമിക്കുന്നു. പ്രതിപക്ഷം വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് ചര്‍ച്ച ചെയ്യാതെ ബഹളമുണ്ടാക്കി നിയമം പാസ്സാക്കലാണ് ഇപ്പോഴത്തെ രീതി. തൊഴിലാളി-കര്‍ഷക ദ്രോഹ നിയമങ്ങള്‍ പാസ്സാക്കുന്നു. സ്റ്റേറ്റ് ലിസ്റ്റില്‍പെട്ട വകുപ്പുകളില്‍ കേന്ദ്രനിയമം വരുന്നു. ഭരണഘടനയെ വെല്ലുവിളിക്കുന്നു. ഇതെല്ലാം ചെറുക്കേണ്ടത് ജനകീയ പ്രസ്ഥാനങ്ങളുടെ ചുമതലയാണ്. ഇതിന് യോജിച്ച സമരം വളര്‍ന്നു വരണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ ഒരാഴ്ചക്കാലം നിണ്ടുനില്‍ക്കുന്ന പരിപാടിയില്‍ എല്ലാ ദിവസവും രാത്രി എട്ട് മണി വരെ പ്രഭാഷണങ്ങള്‍ നടക്കും.
കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ-അക്കാദമിക രംഗത്തെ പ്രഗല്‍ഭമതികള്‍ പങ്കെടുക്കും. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. രവിരാമന്‍, സാമ്പത്തിക വിദഗ്ദനായ പി എ വാസുദേവന്‍, ജെ ഉദയഭാനു, ഡോ. കെ പി വിപിന്‍ചന്ദ്രന്‍, കെ എസ് കൃഷ്ണ, എം ജി രാഹുല്‍ എന്നിവര്‍ വിവിധ മേഖലകളെക്കുറിച്ച് പ്രഭാഷണം നടത്തും