ഉള്ളാള്‍ സോമേശ്വരം ബീച്ച് സന്ദര്‍ശിക്കാനെത്തിയ അഞ്ച് ഡോക്ടര്‍മാരില്‍ രണ്ടുപേര്‍ കടലില്‍ വീണു; ഒരാള്‍ മുങ്ങിമരിച്ചു
മംഗളൂരു: ഉള്ളാള്‍ സോമേശ്വരം ബീച്ച് സന്ദര്‍ശിക്കാനെത്തിയ അഞ്ച് ഡോക്ടര്‍മാരില്‍ രണ്ടുപേര്‍ കടലില്‍ വീണു. ഒരു ഡോക്ടര്‍ മുങ്ങിമരിക്കുകയും മറ്റൊരാള്‍ രക്ഷപ്പെടുകയും ചെയ്തു. മംഗളൂരു നഗരത്തിലെ സ്വകാര്യാസ്പത്രിയില്‍ സര്‍ജനായ ഡോ. ആഷിഖ് ഗൗഡ (30)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ബംഗളൂരുവിലെ രാംനഗര്‍ സ്വദേശിയാണ് ഡോക്ടര്‍ ആഷിഖ്. ആഷിഖും ഡോ. പ്രദീഷും ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന മൂന്ന് വനിതാ ഡോക്ടര്‍മാരും ഞായറാഴ്ച വൈകുന്നേരം സോമേശ്വരത്തേക്ക് വന്നതായിരുന്നു. നടക്കുന്നതിനിടെ ഡോക്ടര്‍ പ്രദീഷ് പാറയില്‍ നിന്ന് തെന്നി കടലില്‍ വീഴുകയായിരുന്നു. […]

മംഗളൂരു: ഉള്ളാള്‍ സോമേശ്വരം ബീച്ച് സന്ദര്‍ശിക്കാനെത്തിയ അഞ്ച് ഡോക്ടര്‍മാരില്‍ രണ്ടുപേര്‍ കടലില്‍ വീണു. ഒരു ഡോക്ടര്‍ മുങ്ങിമരിക്കുകയും മറ്റൊരാള്‍ രക്ഷപ്പെടുകയും ചെയ്തു. മംഗളൂരു നഗരത്തിലെ സ്വകാര്യാസ്പത്രിയില്‍ സര്‍ജനായ ഡോ. ആഷിഖ് ഗൗഡ (30)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ബംഗളൂരുവിലെ രാംനഗര്‍ സ്വദേശിയാണ് ഡോക്ടര്‍ ആഷിഖ്. ആഷിഖും ഡോ. പ്രദീഷും ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന മൂന്ന് വനിതാ ഡോക്ടര്‍മാരും ഞായറാഴ്ച വൈകുന്നേരം സോമേശ്വരത്തേക്ക് വന്നതായിരുന്നു. നടക്കുന്നതിനിടെ ഡോക്ടര്‍ പ്രദീഷ് പാറയില്‍ നിന്ന് തെന്നി കടലില്‍ വീഴുകയായിരുന്നു. ഡോ. പ്രദീഷിന്റെ കരച്ചില്‍ കേട്ട് പാറപ്പുറത്ത് നിന്ന് കടലിലേക്ക് എത്തിനോക്കിയ ഡോ. ആഷിഖും കടലിലേക്ക് വീണു. കടലിലെ ഒരു ചെറിയ പാറയില്‍ പിടിച്ച് ഡോ. പ്രദീഷ് രക്ഷപ്പെട്ടു. എന്നാല്‍ ഡോ. ആഷിഖ് മുങ്ങിമരിച്ചു.
ഫയര്‍ഫോഴ്‌സും ഉള്ളാള്‍ പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഡോ. ആഷിഖിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.