വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കാസര്‍കോട്: വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കള-ചാമ്പലം റോഡിലെ യൂസഫിന്റെ വീട്ടിലാണ് മോഷണം. യൂസഫും ഭാര്യ ഫരീദയും ഒരു മുറിയിലിലും മകന്‍ മറ്റൊരു മുറിയിലും ഉറങ്ങിക്കിടക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ വാതിലിന്റെ കൊളുത്തെടുത്ത് അകത്ത് കയറി മറ്റൊരു മുറിയിലെ മേശപ്പുറത്ത് ബാഗില്‍ വച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച്ച രാവിലെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. വീട്ടമ്മ ഫരീദയുടെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവ് […]

കാസര്‍കോട്: വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കള-ചാമ്പലം റോഡിലെ യൂസഫിന്റെ വീട്ടിലാണ് മോഷണം. യൂസഫും ഭാര്യ ഫരീദയും ഒരു മുറിയിലിലും മകന്‍ മറ്റൊരു മുറിയിലും ഉറങ്ങിക്കിടക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ വാതിലിന്റെ കൊളുത്തെടുത്ത് അകത്ത് കയറി മറ്റൊരു മുറിയിലെ മേശപ്പുറത്ത് ബാഗില്‍ വച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച്ച രാവിലെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. വീട്ടമ്മ ഫരീദയുടെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

Related Articles
Next Story
Share it