സ്‌കൂട്ടറില്‍ കടത്തിയ 30 പായ്ക്കറ്റ് കര്‍ണ്ണാടകമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
ബദിയടുക്ക: സ്‌കൂട്ടറില്‍ കടത്തിയ 30 പായ്ക്കറ്റ് കര്‍ണ്ണാടകമദ്യം എക്സൈസ് പിടികൂടി. മദ്യം കടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ചെങ്കള കൊടക്കോല്‍ സ്വദേശി കെ .ജെ പ്രസാദിനെ(35)യാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുബിന്‍രാജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ബദിയടുക്ക-ചെര്‍ക്കള റോഡിലെ ബീജന്തടുക്കയില്‍ എക്സൈസ് വാഹനപരിശോധന നടത്തുന്നതിനിടെ ബദിയടുക്ക ഭാഗത്ത് നിന്ന് വന്ന സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്‌കൂട്ടര്‍ നിര്‍ത്താതെ പോയി. ഇതോടെ എക്സൈസ് സംഘം പിന്തുടരുകയും രണ്ട് കിലോ മീറ്റര്‍ ദൂരം […]

ബദിയടുക്ക: സ്‌കൂട്ടറില്‍ കടത്തിയ 30 പായ്ക്കറ്റ് കര്‍ണ്ണാടകമദ്യം എക്സൈസ് പിടികൂടി. മദ്യം കടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ചെങ്കള കൊടക്കോല്‍ സ്വദേശി കെ .ജെ പ്രസാദിനെ(35)യാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുബിന്‍രാജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ബദിയടുക്ക-ചെര്‍ക്കള റോഡിലെ ബീജന്തടുക്കയില്‍ എക്സൈസ് വാഹനപരിശോധന നടത്തുന്നതിനിടെ ബദിയടുക്ക ഭാഗത്ത് നിന്ന് വന്ന സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്‌കൂട്ടര്‍ നിര്‍ത്താതെ പോയി. ഇതോടെ എക്സൈസ് സംഘം പിന്തുടരുകയും രണ്ട് കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ച് നെക്രാജെ പൊയ്യക്കണ്ടത്ത് വെച്ച് സ്‌കൂട്ടര്‍ തടയുകയുമായിരുന്നു. എക്സൈസ് പരിശോധനയില്‍ സ്‌കൂട്ടറിന്റെ സീറിറിനടിയില്‍ സൂക്ഷിച്ച നിലയില്‍ 5.4 ലിറ്റര്‍ വരുന്ന 30 പായ്ക്കറ്റ് കര്‍ണ്ണാടകമദ്യം കണ്ടെടുത്തു. സ്‌കൂട്ടറും മദ്യവും കസ്റ്റഡിയിലെടുത്ത എക്സൈസ് പ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രസാദ് 2022ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശാലിനി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മോഹന്‍കുമാര്‍, കെ.പി ജോണി, കെ വിനോദ് പരിശോധനയില്‍ പങ്കെടുത്തു.