നാല്‍പ്പതോളം എം.എല്‍.എമാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് വിടുമെന്ന് നളിന്‍കുമാര്‍ കട്ടീല്‍

മംഗളൂരു: കോണ്‍ഗ്രസില്‍ സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍, സതീഷ് ജാര്‍ക്കിഹോളി എന്നിവരുടെ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് മൂര്‍ഛിച്ചിരിക്കുകയാണെന്നും 30 മുതല്‍ 40 വരെ എംഎല്‍എമാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് വിടുമെന്നും എംപി നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ബിജെപിയില്‍ നിന്നുള്ളവര്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന് കോണ്‍ഗ്രസുകാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഒരു കാരണവശാലും ആരും ബിജെപിയില്‍ നിന്ന് അകന്നു പോകില്ല. ബെലഗാവി സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് നളിന്‍കുമാര്‍ വ്യക്തമാക്കി.പ്രിയങ്ക് ഖാര്‍ഗെയും ഡി കെ ശിവകുമാറും മറ്റും തമ്മില്‍ […]

മംഗളൂരു: കോണ്‍ഗ്രസില്‍ സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍, സതീഷ് ജാര്‍ക്കിഹോളി എന്നിവരുടെ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് മൂര്‍ഛിച്ചിരിക്കുകയാണെന്നും 30 മുതല്‍ 40 വരെ എംഎല്‍എമാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് വിടുമെന്നും എംപി നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ബിജെപിയില്‍ നിന്നുള്ളവര്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന് കോണ്‍ഗ്രസുകാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഒരു കാരണവശാലും ആരും ബിജെപിയില്‍ നിന്ന് അകന്നു പോകില്ല. ബെലഗാവി സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് നളിന്‍കുമാര്‍ വ്യക്തമാക്കി.
പ്രിയങ്ക് ഖാര്‍ഗെയും ഡി കെ ശിവകുമാറും മറ്റും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ തകരാന്‍ സാധ്യതയുണ്ട്. വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. സംസ്ഥാനത്ത് ക്രമസമാധാനം മോശമായി. കഴിഞ്ഞ നാല് മാസത്തിനിടെ 300 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഉഡുപ്പിയില്‍ പട്ടാപ്പകല്‍ നാല് പേര്‍ വെട്ടേറ്റു മരിച്ചു. സംസ്ഥാനത്ത് വരള്‍ച്ച നിയന്ത്രണവിധേയമായിട്ടില്ല.
മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം തുക അനുവദിക്കുന്നില്ല. ഈ സര്‍ക്കാര്‍ അഴിമതി നിറഞ്ഞതാണ്. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല. മൂന്നോ നാലോ മാസം കാത്തിരുന്നാല്‍ വ്യക്തമായ ചിത്രം തെളിയുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it