കാറില്‍ കടത്തിയ ലഹരി മരുന്നുമായി 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 1.95 ഗ്രാം മെത്താഫിറ്റാമിനുമായി മൂന്നു യുവാക്കളെ ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജും സംഘവും അറസ്റ്റ് ചെയ്തു. ബേളയിലെ ഇബ്രാഹിം ഇഷ്ഫാക്ക്, ബാഡൂരിലെ മുഹമ്മദ് മഷൂക്ക് നീര്‍ച്ചാലിലെ മുഹമ്മദ് ഫായിസ് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം കന്യപ്പാടിയില്‍ വച്ച് എക്‌സൈസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. കാര്‍ കസ്റ്റഡിയിലെടുത്തു.വനിതാ എക്‌സൈസ് സിവില്‍ ഓഫീസര്‍ ശാലിനി, എക്‌സൈസ് ഓഫീസര്‍മാരായ മോഹനകുമാര്‍, ജനാര്‍ദ്ദന, ജോബി, സദാനന്ദന്‍ എന്നിവര്‍ പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 1.95 ഗ്രാം മെത്താഫിറ്റാമിനുമായി മൂന്നു യുവാക്കളെ ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജും സംഘവും അറസ്റ്റ് ചെയ്തു. ബേളയിലെ ഇബ്രാഹിം ഇഷ്ഫാക്ക്, ബാഡൂരിലെ മുഹമ്മദ് മഷൂക്ക് നീര്‍ച്ചാലിലെ മുഹമ്മദ് ഫായിസ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കന്യപ്പാടിയില്‍ വച്ച് എക്‌സൈസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. കാര്‍ കസ്റ്റഡിയിലെടുത്തു.
വനിതാ എക്‌സൈസ് സിവില്‍ ഓഫീസര്‍ ശാലിനി, എക്‌സൈസ് ഓഫീസര്‍മാരായ മോഹനകുമാര്‍, ജനാര്‍ദ്ദന, ജോബി, സദാനന്ദന്‍ എന്നിവര്‍ പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.

Related Articles
Next Story
Share it