കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ കൂടി നിര്‍ത്തലാക്കി

തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണ്‍ തുടരുന്ന കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ കൂടി സര്‍വീസ് നിര്‍ത്തി. കൊച്ചുവേളി-മംഗളുരു, കൊച്ചുവേളി-നിലമ്പൂര്‍, അമൃത എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ലോക്ഡൗണിനെ തുടര്‍ന്ന് യാത്രക്കാര്‍ കുറവായതിനാലാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം 15 മുതല്‍ 31 വരെയാണ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. നേരത്തെ ദീര്‍ഘദൂര തീവണ്ടികളുള്‍പ്പെടെ കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികള്‍ കൂടി റദ്ദാക്കിയിരുന്നു. ഇതോടെ 65ലേറെ തീവണ്ടികളാണ് മൂന്നാഴ്ചക്കിടെ റദ്ദാക്കിയത്. തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പര്‍ഫാസ്റ്റ് തീവണ്ടികള്‍, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, […]

തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണ്‍ തുടരുന്ന കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ കൂടി സര്‍വീസ് നിര്‍ത്തി. കൊച്ചുവേളി-മംഗളുരു, കൊച്ചുവേളി-നിലമ്പൂര്‍, അമൃത എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ലോക്ഡൗണിനെ തുടര്‍ന്ന് യാത്രക്കാര്‍ കുറവായതിനാലാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം 15 മുതല്‍ 31 വരെയാണ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്.

നേരത്തെ ദീര്‍ഘദൂര തീവണ്ടികളുള്‍പ്പെടെ കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികള്‍ കൂടി റദ്ദാക്കിയിരുന്നു. ഇതോടെ 65ലേറെ തീവണ്ടികളാണ് മൂന്നാഴ്ചക്കിടെ റദ്ദാക്കിയത്. തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പര്‍ഫാസ്റ്റ് തീവണ്ടികള്‍, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, കൊച്ചുവേളി-ഇന്‍ഡോര്‍, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍ തുടങ്ങിയ മെമു സര്‍വീസുകളും നേരത്തെ നിര്‍ത്തിവെച്ചിരുന്നു.

Related Articles
Next Story
Share it