കര്‍ണാടക ഹാസനില്‍ നിയന്ത്രണം വിട്ട് കുഴിയില്‍ വീണ ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ വെന്തുമരിച്ചു

ഹാസന്‍: കര്‍ണാടക ഹാസനില്‍ നിയന്ത്രണം വിട്ട് കുഴിയില്‍ വീണ ലോറിക്ക് തീപിടിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വെന്തുമരിച്ചു. ഡ്രൈവര്‍ പുട്ടരാജു (45), സഹായി പരമേശ് (40), ക്ലീനര്‍ പ്രമോദ് (18) എന്നിവരാണ് മരിച്ചത്. ഹാസന്‍ ജില്ലയിലെ അരക്കുല്‍ഗുഡിനടുത്തുള്ള ബസവനഹള്ളി ഗ്രാമത്തില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മൈസൂരുവിലെ ഒരു ഫാക്ടറിയില്‍ നിന്ന് നൈട്രിക് ആസിഡ്, ലിക്വിഡ് സോഡ, സോഡിയം കാര്‍ബണേറ്റ് പൊടി എന്നിവ ഹാസനിലെ ഒരു സ്ഥാപനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറി നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നി […]

ഹാസന്‍: കര്‍ണാടക ഹാസനില്‍ നിയന്ത്രണം വിട്ട് കുഴിയില്‍ വീണ ലോറിക്ക് തീപിടിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വെന്തുമരിച്ചു. ഡ്രൈവര്‍ പുട്ടരാജു (45), സഹായി പരമേശ് (40), ക്ലീനര്‍ പ്രമോദ് (18) എന്നിവരാണ് മരിച്ചത്. ഹാസന്‍ ജില്ലയിലെ അരക്കുല്‍ഗുഡിനടുത്തുള്ള ബസവനഹള്ളി ഗ്രാമത്തില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മൈസൂരുവിലെ ഒരു ഫാക്ടറിയില്‍ നിന്ന് നൈട്രിക് ആസിഡ്, ലിക്വിഡ് സോഡ, സോഡിയം കാര്‍ബണേറ്റ് പൊടി എന്നിവ ഹാസനിലെ ഒരു സ്ഥാപനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറി നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നി നീങ്ങി കുഴിയിലേക്ക് മറിയുകയായിരുന്നു.

Related Articles
Next Story
Share it