കൊച്ചിയില്‍ പുലര്‍ച്ചെ കാറിലെത്തിയ 3 പെണ്‍കുട്ടികള്‍ ക്രിസ്മസ് ലൈറ്റുകള്‍ മോഷ്ടിച്ചു; വീഡിയോ സോഷ്യല്‍ മീഡിയയില്‍

കൊച്ചി: കൊച്ചിയില്‍ പെണ്‍കുട്ടികള്‍ ക്രിസ്മസ് ലൈറ്റുകള്‍ മോഷ്ടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍. പുലര്‍ച്ചെ കാറില്‍ വന്നെത്തി വഴിയരികിലെ വീട്ടില്‍ നിന്നും ക്രിസ്മസ് ദീപാലങ്കാരത്തിന്റെ ഫെയറി ലൈറ്റുകള്‍ മോഷ്ടിച്ച് കടക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ വീട്ടുടമ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കൊച്ചി ചിലവന്നൂരിലെ ഒരു വീട്ടില്‍ നിന്നുമാണ് മൂന്ന് പെണ്‍കുട്ടികള്‍ ക്രിസ്മസ് ഫെയറി ലൈറ്റുകള്‍ മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീടിന്റെ മതിലിനോട് ചേര്‍ന്ന മരത്തില്‍ അലങ്കാരത്തിനായി തൂക്കിയ ലൈറ്റുകള്‍ പുറത്ത് നിന്ന് […]

കൊച്ചി: കൊച്ചിയില്‍ പെണ്‍കുട്ടികള്‍ ക്രിസ്മസ് ലൈറ്റുകള്‍ മോഷ്ടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍. പുലര്‍ച്ചെ കാറില്‍ വന്നെത്തി വഴിയരികിലെ വീട്ടില്‍ നിന്നും ക്രിസ്മസ് ദീപാലങ്കാരത്തിന്റെ ഫെയറി ലൈറ്റുകള്‍ മോഷ്ടിച്ച് കടക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ വീട്ടുടമ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

കൊച്ചി ചിലവന്നൂരിലെ ഒരു വീട്ടില്‍ നിന്നുമാണ് മൂന്ന് പെണ്‍കുട്ടികള്‍ ക്രിസ്മസ് ഫെയറി ലൈറ്റുകള്‍ മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീടിന്റെ മതിലിനോട് ചേര്‍ന്ന മരത്തില്‍ അലങ്കാരത്തിനായി തൂക്കിയ ലൈറ്റുകള്‍ പുറത്ത് നിന്ന് വലിച്ചെടുക്കുകയായിരുന്നു. സംഭവത്തില്‍ വീട്ടുടമ പൊലീസില്‍ പരാതി നല്‍കി.

Related Articles
Next Story
Share it