ഹോട്ടലില്‍ നിന്ന് യുവതിക്കൊപ്പം പിടിയിലായ 3 ജഡ്ജിമാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
പട്‌ന: ഹോട്ടലില്‍ നിന്ന് യുവതിക്കൊപ്പം പിടിയിലായ മൂന്ന് ജഡ്ജിമാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. നേപ്പാളിലെ ഹോട്ടലില്‍ നിന്ന് യുവതിക്കൊപ്പം പിടിയിലായ ബിഹാര്‍ സമസ്തിപുര്‍ കുടുംബ കോടതിയിലെ പ്രിന്‍സിപ്പല്‍ ജഡ്ജി ഹരിനിവാസ് ഗുപ്ത, അറാറിയയിലെ അഡീഷനല്‍ ജില്ല ജഡ്ജി ജിതേന്ദ്രനാഥ് സിങ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോമള്‍ റാം എന്നിവരെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായത്. വിരാട്‌നഗറിലെ ഹോട്ടലില്‍ നേപ്പാള്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് യുവതിക്കൊപ്പം മൂവരും പിടിയിലായത്. ഇവരെ പിന്നീട് വിട്ടയച്ചെങ്കിലും ഒരു നേപ്പാള്‍ ദിനപത്രം […]

പട്‌ന: ഹോട്ടലില്‍ നിന്ന് യുവതിക്കൊപ്പം പിടിയിലായ മൂന്ന് ജഡ്ജിമാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. നേപ്പാളിലെ ഹോട്ടലില്‍ നിന്ന് യുവതിക്കൊപ്പം പിടിയിലായ ബിഹാര്‍ സമസ്തിപുര്‍ കുടുംബ കോടതിയിലെ പ്രിന്‍സിപ്പല്‍ ജഡ്ജി ഹരിനിവാസ് ഗുപ്ത, അറാറിയയിലെ അഡീഷനല്‍ ജില്ല ജഡ്ജി ജിതേന്ദ്രനാഥ് സിങ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോമള്‍ റാം എന്നിവരെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായത്.
വിരാട്‌നഗറിലെ ഹോട്ടലില്‍ നേപ്പാള്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് യുവതിക്കൊപ്പം മൂവരും പിടിയിലായത്. ഇവരെ പിന്നീട് വിട്ടയച്ചെങ്കിലും ഒരു നേപ്പാള്‍ ദിനപത്രം ഇതുസംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ ഇതിന്റെ അടിസ്ഥാനത്തില്‍ പട്‌ന ഹൈക്കോടതി അന്വേഷണം നടത്തുകയായിരുന്നു. ഓഫിസര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
അന്വേഷണം പുരോഗമിക്കുന്നതിനിടെ മൂവരും കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അപ്പീല്‍ കോടതി അംഗീകരിച്ചില്ല. 2014 ഫെബ്രുവരി 12 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പിരിച്ചുവിടല്‍. ഇവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കില്ല.
3 Bihar judges, caught in compromising position with women in Nepal hotel in 2013, dismissed from service