27-ാം രാവും വെള്ളിയാഴ്ച രാവും ഒന്നിച്ചെത്തി; ഉറക്കമുപേക്ഷിച്ച് പ്രാര്‍ത്ഥനകളില്‍ മുഴുകി വിശ്വാസികള്‍

കാസര്‍കോട്: ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ പുണ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ റമദാന്‍ 27-ാം രാവ് വിശ്വാസികള്‍ ഉറങ്ങാതെ, പ്രാര്‍ത്ഥനകളില്‍ മുഴുകി ധന്യമാക്കി. 27-ാം രാവിനൊപ്പം വെള്ളിയാഴ്ച രാവും ഒന്നിച്ചെത്തിയത് വിശ്വാസികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതായി. ഇന്നലെ രാത്രി മുതല്‍ ഇന്ന് പുലരുംവരെ പള്ളികളും വീടുകളും ഖുര്‍ആന്‍ പാരായണങ്ങളാലും പ്രാര്‍ത്ഥനകളാലും മുഖരിതമായി. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചതായി അനുമാനിക്കുന്നത് 27-ാം രാവിലാണെങ്കിലും അവസാനത്തെ പത്തിലെ എല്ലാ ഒറ്റപ്പെട്ട രാവുകളേയും വിശ്വാസി സമൂഹം ശ്രേഷ്ഠതയോടയാണ് കാണുന്നത്. വിവിധ പള്ളികളില്‍ രാത്രി വൈകി നടന്ന […]

കാസര്‍കോട്: ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ പുണ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ റമദാന്‍ 27-ാം രാവ് വിശ്വാസികള്‍ ഉറങ്ങാതെ, പ്രാര്‍ത്ഥനകളില്‍ മുഴുകി ധന്യമാക്കി. 27-ാം രാവിനൊപ്പം വെള്ളിയാഴ്ച രാവും ഒന്നിച്ചെത്തിയത് വിശ്വാസികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതായി. ഇന്നലെ രാത്രി മുതല്‍ ഇന്ന് പുലരുംവരെ പള്ളികളും വീടുകളും ഖുര്‍ആന്‍ പാരായണങ്ങളാലും പ്രാര്‍ത്ഥനകളാലും മുഖരിതമായി. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചതായി അനുമാനിക്കുന്നത് 27-ാം രാവിലാണെങ്കിലും അവസാനത്തെ പത്തിലെ എല്ലാ ഒറ്റപ്പെട്ട രാവുകളേയും വിശ്വാസി സമൂഹം ശ്രേഷ്ഠതയോടയാണ് കാണുന്നത്. വിവിധ പള്ളികളില്‍ രാത്രി വൈകി നടന്ന തസ്ബീഹ് നിസ്‌കാരത്തിനും വിത്‌റ് നിസ്‌കാരത്തിനും ഖിയാമുലൈലി നിസ്‌കാരത്തിനുമൊക്കെ വിശ്വാസികളുടെ ഒഴുക്കായിരുന്നു. തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലേക്ക് നിരവധി പേരാണ് ഇന്നലെ രാത്രി ഒഴുകിയെത്തിയത്.
കഴിഞ്ഞ രണ്ട് റമദാനുകളിലും കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പള്ളികള്‍ അടച്ചിട്ടിരുന്നു. പഴയപ്രതാപത്തോടെ ഇത്തവണ റമദാനില്‍ പള്ളികള്‍ ഉണര്‍ന്നത് അവര്‍ക്ക് ഏറെ ആനന്ദം പകരുന്നതായി. വിടപറഞ്ഞ പ്രിയപ്പെട്ടവരുടെ ഖബറിങ്കലിലെത്തി സിയാറത്ത് ചെയ്യാനും പലരും 27-ാം രാവില്‍ സമയം കണ്ടെത്തി. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരക മോചനത്തിന്റെയും പ്രാര്‍ത്ഥനകളാല്‍ നിറഞ്ഞ് റമദാന്‍ അവസാനിക്കാന്‍ പോവുകയാണ്.
ഇന്ന് റമദാനിലെ അവസാന വെള്ളിയാഴ്ചയാണ്.

Related Articles
Next Story
Share it