വയനാട്ട് റിസോര്‍ട്ടിലെത്തിയ യുവതിയെ കാട്ടാന ആക്രമിച്ചുകൊന്ന സംഭവത്തില്‍ റിസോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങള്‍; സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് വനംവകുപ്പ്, ടെന്റ് സ്ഥാപിച്ചത് വനാതിര്‍ത്തിയില്‍ നിന്നും 10 മീറ്റര്‍ പോലും അകലം പാലിക്കാതെ

വയനാട്: റിസോര്‍ട്ടിലെത്തിയ യുവതിയെ കാട്ടാന ആക്രമിച്ചുകൊന്ന സംഭവത്തില്‍ റിസോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങള്‍. സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും ടെന്റുകള്‍ സ്ഥാപിച്ചത് വനാതിര്‍ത്തിയില്‍ നിന്നും 10 മീറ്റര്‍ പോലും അകലം പാലിക്കാതെയാണെന്നും വനംവകുപ്പ് അറിയിച്ചു. ടെന്റിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചിട്ടില്ലെന്നും വകുപ്പ് പറയുന്നു. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താര്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കോഴിക്കോട് പേരാമ്പ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് കൊല്ലപ്പെട്ട ഷഹാന. […]

വയനാട്: റിസോര്‍ട്ടിലെത്തിയ യുവതിയെ കാട്ടാന ആക്രമിച്ചുകൊന്ന സംഭവത്തില്‍ റിസോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങള്‍. സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും ടെന്റുകള്‍ സ്ഥാപിച്ചത് വനാതിര്‍ത്തിയില്‍ നിന്നും 10 മീറ്റര്‍ പോലും അകലം പാലിക്കാതെയാണെന്നും വനംവകുപ്പ് അറിയിച്ചു. ടെന്റിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചിട്ടില്ലെന്നും വകുപ്പ് പറയുന്നു.

കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താര്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കോഴിക്കോട് പേരാമ്പ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് കൊല്ലപ്പെട്ട ഷഹാന. മേപ്പാടി എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. ഈ റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് സംശയിക്കുന്നതായും വനംവകുപ്പ് പറയുന്നു. എന്നാല്‍ ഹോംസ്റ്റേ ലൈസന്‍സ് ഉണ്ടെന്നും ടെന്റിന് പ്രത്യേക ലൈസന്‍സ് നല്‍കുന്ന രീതിയില്ലെന്നുമാണ് റിസോര്‍ട്ട് ഉടമ അജിനാസ് മാധ്യമങ്ങളോട് പറഞ്ഞത്.

റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന താമസിച്ചിരുന്നത്. ശുചിമുറിയില്‍ പോയി വരുന്ന വഴി ആനയെ കണ്ട് ഭയന്നു വീണ ഷഹാനയെ ആന ചവിട്ടുകയായിരുന്നു എന്നാണ് റിസോര്‍ട്ട് ഉടമ പറയുന്നത്. ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടര്‍ന്നു. റിസോര്‍ട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈല്‍ റെയ്ഞ്ച് ഇല്ല. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു.

യുവതി മരിച്ച സ്ഥലത്തെ കുറിച്ച് അജിനാസ് പറയുന്ന വസ്തുതകളില്‍ വനംവകുപ്പ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. യുവതി ശുചിമുറിയില്‍ പോയി വരുന്ന വഴിയില്‍ കാട്ടാനയെ കണ്ട് ഭയന്ന് വീഴുകയായിരുന്നു. അപ്പോഴാണ് ആക്രമണം നടന്നതെന്നാണ അജിനാസ് പറയുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. വിനോദസഞ്ചാരി സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ് മരിച്ച ഷഹാന. സഹോദരങ്ങള്‍: ലുഖ്മാന്‍, ഹിലാല്‍, ഡോ. ദില്‍ഷാദ് ഷഹാന.

Related Articles
Next Story
Share it