ഉള്ളാള്‍ തൊക്കോട് ജുമാമസ്ജിദ് വളപ്പിലെ സ്ത്രീകളുടെ പ്രാര്‍ത്ഥനാമുറിയില്‍ അതിക്രമം; യുവാവ് അറസ്റ്റില്‍

മംഗളൂരു: ഉള്ളാള്‍ തൊക്കോട് ജുമാമസ്ജിദ് വളപ്പിലെ സ്ത്രീകളുടെ പ്രാര്‍ത്ഥനാമുറിയില്‍ അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ക്കള നിട്ടെ സ്വദേശി സുജിത്ത് ഷെട്ടി (26)യെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുസംബന്ധിച്ച് സ്ത്രീകളില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുജിത്ത് ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്. പരാതി നല്‍കിയ യുവതിയും മറ്റ് രണ്ട് സ്ത്രീകളും വ്യാഴാഴ്ച രാത്രി 11.30ന് തൊക്കോട്ടെ ഹുദാ ജുമാമസ്ജിദ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പരിപാടിക്കിടെ മൂന്ന് സ്ത്രീകളും പുലര്‍ച്ചെ രണ്ടുമണിക്ക് മസ്ജിദ് […]

മംഗളൂരു: ഉള്ളാള്‍ തൊക്കോട് ജുമാമസ്ജിദ് വളപ്പിലെ സ്ത്രീകളുടെ പ്രാര്‍ത്ഥനാമുറിയില്‍ അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ക്കള നിട്ടെ സ്വദേശി സുജിത്ത് ഷെട്ടി (26)യെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുസംബന്ധിച്ച് സ്ത്രീകളില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുജിത്ത് ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്. പരാതി നല്‍കിയ യുവതിയും മറ്റ് രണ്ട് സ്ത്രീകളും വ്യാഴാഴ്ച രാത്രി 11.30ന് തൊക്കോട്ടെ ഹുദാ ജുമാമസ്ജിദ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പരിപാടിക്കിടെ മൂന്ന് സ്ത്രീകളും പുലര്‍ച്ചെ രണ്ടുമണിക്ക് മസ്ജിദ് വളപ്പിലെ സ്ത്രീകളുടെ മുറിയില്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍ സുജിത് ഷെട്ടി പ്രാര്‍ഥനാമുറിയില്‍ അതിക്രമിച്ചുകയറി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി ശനിയാഴ്ച രാവിലെയാണ് പിടിയിലായത്.

Related Articles
Next Story
Share it