ടോയ്‌ലറ്റിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, തുടര്‍ന്ന് അപവാദപ്രചരണവും; മനംനൊന്ത പെണ്‍കുട്ടി വിഷം കഴിച്ച്ജീവനൊടുക്കി; ജെ.സി.ബി ഓപ്പറേറ്റര്‍ അറസ്റ്റില്‍

ബംഗളൂരു: ടോയ്ലറ്റിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ അപവാദപ്രചരണവും നടന്നു. ഇതോടെ കടുത്ത മാനസിക വിഷമത്തിലായ പെണ്‍കുട്ടി വിഷംകഴിച്ച് ജീവനൊടുക്കി. സംഭവത്തില്‍ ലൈംഗികപീഡന ശ്രമത്തിനും ആത്മഹത്യാപ്രേരണക്കും കേസെടുത്ത കര്‍ണാടക പൊലീസ് ജെ.സി.ബി ഓപ്പറേറ്ററായ സുബ്രമണി എന്ന സുബ്ബു(26)വിനെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. സെപ്തംബര്‍ 6ന് രാവിലെ വീടിന് സമീപത്തെ ടോയ്‌ലറ്റിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ സുബ്രമണി കടന്നുപിടിച്ച്പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മയെ കണ്ടതോടെ സുബ്രമണി […]

ബംഗളൂരു: ടോയ്ലറ്റിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ അപവാദപ്രചരണവും നടന്നു. ഇതോടെ കടുത്ത മാനസിക വിഷമത്തിലായ പെണ്‍കുട്ടി വിഷംകഴിച്ച് ജീവനൊടുക്കി. സംഭവത്തില്‍ ലൈംഗികപീഡന ശ്രമത്തിനും ആത്മഹത്യാപ്രേരണക്കും കേസെടുത്ത കര്‍ണാടക പൊലീസ് ജെ.സി.ബി ഓപ്പറേറ്ററായ സുബ്രമണി എന്ന സുബ്ബു(26)വിനെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്.
സെപ്തംബര്‍ 6ന് രാവിലെ വീടിന് സമീപത്തെ ടോയ്‌ലറ്റിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ സുബ്രമണി കടന്നുപിടിച്ച്പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മയെ കണ്ടതോടെ സുബ്രമണി ഓടി രക്ഷപ്പെടുകയും ചെയ്തു. മാനഹാനി ഭയന്ന് പെണ്‍കുട്ടിയും അമ്മയും സംഭവം മറച്ചുവെച്ചിരുന്നു. എന്നാല്‍ സുബ്രമണി തന്റെ പ്രവൃത്തിയെക്കുറിച്ച് സുഹൃത്തുക്കളോട് പൊങ്ങച്ചം പറഞ്ഞതോടെ പെണ്‍കുട്ടിക്കെതിരെ നാട്ടിലാകെ അപവാദം പ്രചരിച്ചു. ഇതേക്കുറിച്ച് പിതാവ് ചോദിച്ച് വഴക്കായതോടെ സെപ്തംബര്‍ 9ന് പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. സുബ്രമണിക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു.

Related Articles
Next Story
Share it