കാസര്‍കോട്ട് 251 പേര്‍ക്ക് പോസിറ്റീവ്; രേഗമുക്തി നേടിയത് 228 പേര്‍

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 251 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് ആരോഗ്യപവര്‍ത്തകര്‍ ഉള്‍പ്പെടെ 243 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം 228 പേര്‍ ഇന്ന് രേഗമുക്തി നേടി. ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 13458 ആയി. വീടുകളില്‍ 3967 പേരും സ്ഥാപനങ്ങളില്‍ 902 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4869 പേരാണ്. പുതിയതായി 298 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1475 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 309 […]

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 251 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് ആരോഗ്യപവര്‍ത്തകര്‍ ഉള്‍പ്പെടെ 243 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം 228 പേര്‍ ഇന്ന് രേഗമുക്തി നേടി. ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 13458 ആയി.

വീടുകളില്‍ 3967 പേരും സ്ഥാപനങ്ങളില്‍ 902 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4869 പേരാണ്. പുതിയതായി 298 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1475 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 309 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 263 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 280 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 564 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

251 new covid cases in Kasaragod on Sunday

Related Articles
Next Story
Share it