മംഗല്‍പാടി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് 25000 രൂപ വിലവരുന്ന കായികോപകരണങ്ങള്‍ കവര്‍ന്നു
ബന്തിയോട്: മംഗല്‍പാടി (കുക്കാര്‍) സ്‌കൂളില്‍ കഞ്ചാവ് ലഹരിയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കായിക വിഭാഗം ഓഫീസിന്റെ വാതില്‍പൂട്ട് തകര്‍ത്ത് 25,000 രൂപ വിലവരുന്ന കായികോപകരണങ്ങള്‍ കവര്‍ന്നു. വെളിച്ചെണ്ണ പാക്കറ്റുകള്‍ പൊട്ടിച്ച് സ്‌കൂള്‍ തറയില്‍ ഒഴിച്ച നിലയിലാണ്. മൈക്രോ ഫോണ്‍, ഫുട്‌ബോളുകള്‍, ക്രിക്കറ്റ് ബാറ്റ്, ബോള്‍, വോളിബോള്‍ തുടങ്ങിയവയാണ് മോഷണം പോയത്. കുട്ടികള്‍ക്കുള്ള കിറ്റില്‍ നല്‍കുന്നതിനായി സൂക്ഷിച്ച വെളിച്ച പാക്കറ്റുകളാണ് പൊട്ടിച്ച് എണ്ണ തറയിലേക്ക് ഒഴിച്ചത്. ഒന്നരവര്‍ഷത്തോളമായി കഞ്ചാവ് ലഹരിയില്‍ ചില യുവാക്കള്‍ സ്‌കൂളില്‍ അഴിഞ്ഞാടുന്നത് പതിവാണ്. ജനല്‍ ഗ്ലാസുകളും […]

ബന്തിയോട്: മംഗല്‍പാടി (കുക്കാര്‍) സ്‌കൂളില്‍ കഞ്ചാവ് ലഹരിയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കായിക വിഭാഗം ഓഫീസിന്റെ വാതില്‍പൂട്ട് തകര്‍ത്ത് 25,000 രൂപ വിലവരുന്ന കായികോപകരണങ്ങള്‍ കവര്‍ന്നു. വെളിച്ചെണ്ണ പാക്കറ്റുകള്‍ പൊട്ടിച്ച് സ്‌കൂള്‍ തറയില്‍ ഒഴിച്ച നിലയിലാണ്. മൈക്രോ ഫോണ്‍, ഫുട്‌ബോളുകള്‍, ക്രിക്കറ്റ് ബാറ്റ്, ബോള്‍, വോളിബോള്‍ തുടങ്ങിയവയാണ് മോഷണം പോയത്.
കുട്ടികള്‍ക്കുള്ള കിറ്റില്‍ നല്‍കുന്നതിനായി സൂക്ഷിച്ച വെളിച്ച പാക്കറ്റുകളാണ് പൊട്ടിച്ച് എണ്ണ തറയിലേക്ക് ഒഴിച്ചത്. ഒന്നരവര്‍ഷത്തോളമായി കഞ്ചാവ് ലഹരിയില്‍ ചില യുവാക്കള്‍ സ്‌കൂളില്‍ അഴിഞ്ഞാടുന്നത് പതിവാണ്. ജനല്‍ ഗ്ലാസുകളും വാതിലും ചവിട്ടിപൊളിക്കുകയും സ്‌കൂളിനകത്ത് കയറി മദ്യപിക്കുകയും കുപ്പികള്‍ ക്ലാസിനകത്ത് പൊട്ടിച്ചെറിയുന്നതും മലമൂത്രവിസര്‍ജനം നടത്തുന്നതായും പരാതി ഉയര്‍ന്നിരുന്നു. സ്‌കൂളിന് സമീപത്തെ ചിലവീടുകളില്‍ മോഷണം നടത്തുന്നതായും നാട്ടുകാര്‍ പറയുന്നു. ഇതിന് പിന്നില്‍ ഒരേസംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
പരിസരവാസികള്‍ ഇതേകുറിച്ച് ചോദ്യം ചെയ്താല്‍ അര്‍ദ്ധരാത്രി വീടുകയറി കൊലവിളി നടത്തുന്നതായും പറയുന്നു. നിരവധി പിടിച്ചുപറി കേസുകളിലും വധശ്രമക്കേസുകളിലും ഉള്‍പ്പെട്ട സംഘമായതിനാല്‍ ആരും പ്രതികരിക്കാന്‍ മുന്നോട്ടുവരുന്നില്ല. ഇതുസംബന്ധിച്ച് പൊലീസിന് വിവരമറിയിച്ചിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രമോദ് കുമാര്‍, അഡീ. എസ്.ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും സന്ദര്‍ശിച്ചു. രാത്രികാലങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.