പൊലീസ് പിന്തുടരുന്നതിനിടെ പറമ്പില്‍ ഉപേക്ഷിച്ച കാറില്‍ 250 ലിറ്റര്‍ മദ്യം കണ്ടെത്തി; പ്രതികള്‍ക്കായി അന്വേഷണം
ബദിയടുക്ക: പൊലീസ് പിന്തുടരുന്നതിനിടെ പറമ്പില്‍ ഉപേക്ഷിച്ച കാറില്‍ 250.92 ലിറ്റര്‍ വിദേശമദ്യം കണ്ടെത്തി. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. കാസര്‍കോട് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി സി.എ. അബ്ദുല്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക അഡി.എസ്.ഐ സാബുവും സംഘവും മാന്യയില്‍ നടത്തിയ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ റിഡ്‌സ് കാറിനെ പിന്തുടരുകയായിരുന്നു. അതിനിടെ ഒന്നര കിലോമീറ്ററിനപ്പുറം പറമ്പില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് പരിശോധിച്ചപ്പോള്‍ കാറിനകത്ത് 180 മില്ലിയുടെ 720 കുപ്പികളും 624 പാക്കറ്റുകളും 750 മില്ലിയുടെ […]

ബദിയടുക്ക: പൊലീസ് പിന്തുടരുന്നതിനിടെ പറമ്പില്‍ ഉപേക്ഷിച്ച കാറില്‍ 250.92 ലിറ്റര്‍ വിദേശമദ്യം കണ്ടെത്തി. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. കാസര്‍കോട് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി സി.എ. അബ്ദുല്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക അഡി.എസ്.ഐ സാബുവും സംഘവും മാന്യയില്‍ നടത്തിയ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ റിഡ്‌സ് കാറിനെ പിന്തുടരുകയായിരുന്നു. അതിനിടെ ഒന്നര കിലോമീറ്ററിനപ്പുറം പറമ്പില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് പരിശോധിച്ചപ്പോള്‍ കാറിനകത്ത് 180 മില്ലിയുടെ 720 കുപ്പികളും 624 പാക്കറ്റുകളും 750 മില്ലിയുടെ 12 ബോട്ടിലും മദ്യം കണ്ടെത്തുകയായിരുന്നു.
ഓടി രക്ഷപ്പെട്ട പ്രതികളെ അന്വേഷിച്ച് വരികയാണ്. സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ്, അഭിലാഷ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.